NEWS
‘ദാരിദ്ര്യം അഭിനയിക്കുന്നു എന്ന് പറഞ്ഞിട്ടില്ല, അധിക്ഷേപിച്ചിട്ടില്ല; സാധാരണക്കാരെ മനസിലാക്കുന്നതിൽ വീഴ്ചപറ്റിയെന്നാണ് പറഞ്ഞത്’

കൊച്ചി∙ പ്രിയദർശിനി ബസിലെ യാത്രക്കാരെ താൻ അധിക്ഷേപിച്ചിട്ടില്ലെന്നും ഉന്നയിച്ചതു സ്വയംവിമർശനവും സംസ്ഥാനത്തെ ദാരിദ്ര്യത്തെക്കുറിച്ചുള്ള യാഥാർഥ്യവുമെന്നും ഗതാഗത വകുപ്പു മന്ത്രി സി.പി.ജോൺ. താൻ ആരെയും ഒരു വിധത്തിലും അധിക്ഷേപിച്ചിട്ടില്ല. ദാരിദ്ര്യം അഭിനയിക്കുന്നു എന്നു പറഞ്ഞിട്ടില്ല. ബസ് കാശുപോലും കൊടുക്കാനില്ലാത്ത ലക്ഷക്കണക്കിന് ആളുകൾ കേരളത്തിലുണ്ടെന്ന യാഥാർഥ്യത്തിലേക്കാണു താൻ വിരൽ ചൂണ്ടിയതെന്നും സി.പി. ജോൺ പറഞ്ഞു. നേരത്തെ, കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ വിവാദമായ സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സൗജന്യ നിരക്കുള്ള ബസിൽ ആളുകൾ തിക്കിത്തിരക്കി കയറുന്നു, കാശില്ലാത്ത സ്ത്രീകൾ കുട്ടികളെ സ്വകാര്യ സ്കൂളുകളിൽ വിടുകയും അസുഖം വരുമ്പോൾ പണമില്ലാത്തതിനാൽ സർക്കാർ ആശുപത്രി വരാന്തയിൽ കിടക്കുകയും ചെയ്യുന്നുവെന്ന മന്ത്രിയുടെ പ്രസ്താവനയാണ് വിവാദമായത്. എന്നാൽ താൻ പറഞ്ഞത് തെറ്റിദ്ധരിച്ചതാവും എന്ന് മന്ത്രി പറഞ്ഞു.
Fashion ⏭️


