NEWS

‘മുല്ലപ്പെരിയാർ ഡാമിൽനിന്ന് തമിഴ്നാട് കൂടുതൽ വെള്ളം എടുക്കുന്നത് കേരളത്തിന് ഇപ്പോൾ ഗുണകരം’


തൊടുപുഴ ∙ ഇടുക്കി ജില്ലയിലെ ഡാമുകളിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു കെഎസ്ഇബിയും ജലസേചന വകുപ്പും യോഗത്തിൽ അറിയിച്ചു. മലങ്കര ഡാമിൽ നിലവിൽ ജലനിരപ്പ് കുറയുകയാണ്. 40.56 മീറ്ററാണ് ചൊവ്വാഴ്ച 12 വരെയുള്ള കണക്ക് പ്രകാരം ജലനിരപ്പ്. 42 മീറ്ററാണ് ഡാമിലെ ഫുൾ റിസർവോയർ ലെവൽ. നിലവിൽ 5 ഷട്ടറുകൾ 50 മീറ്റർ ഉയർത്തി മൂവാറ്റുപുഴയാറിലെ ജലനിരപ്പ് കുറയുന്ന സാഹചര്യത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നതുമായി ബന്ധപ്പെട്ട് മുവാറ്റുപുഴ ആർഡിഒയുമായും തഹസിൽദാറുമായും ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ യോഗം നിർദേശിച്ചു. ഇടുക്കി ഡാമിലെ ജലനിരപ്പിലും ആശങ്കപ്പെടേണ്ടതില്ല. കഴിഞ്ഞ വർഷം ഇതേസമയത്തു 70 ശതമാനം ആയിരുന്ന ജലനിരപ്പ് നിലവിൽ 43 ശതമാനം മാത്രമാണ്. ഇടുക്കി ഡാമിൽ വൈദ്യുതി ഉൽപാദനം ഇല്ലാതിരുന്നതിനാലാണ് മലങ്കര ഡാമിൽ അധികം വെള്ളമെത്താതിരുന്നതും കൃത്യമായ ക്രമീകരണം ഏർപ്പെടുത്താൻ കഴിഞ്ഞതെന്നും വിലയിരുത്തി. മുല്ലപ്പെരിയാർ ഡാമിൽ നിന്ന് കൂടുതൽ വെള്ളം തമിഴ്നാട് എടുക്കുന്നത് ഗുണകരമായിരിക്കുമെന്നു യോഗം വിലയിരുത്തി. ഇതുസംബന്ധിച്ച് റിപ്പോർട്ട് തയാറാക്കി സർക്കാരിന് സമർപ്പിക്കും. നിലവിൽ 119.75 അടിയാണ് ഡാമിലെ ജലനിരപ്പ്.റോയ് കെ. പൗലോസ് എംഎൽഎയാണ് യോഗത്തിൽ വിഷയം ഉന്നയിച്ചത്. വിവിധ ക്യാംപുകളിലായി കഴിയുന്ന 23 കുടുംബങ്ങൾക്ക് സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് എംഎൽഎ അറിയിച്ചു. ഇങ്ങനെയുള്ളവർക്കായി വാടക വീട് ലഭ്യമാക്കുന്നതിനു പഞ്ചായത്തുകളെ യോഗം ചുമതലപ്പെടുത്തി. ഓൺലൈനായി ചേർന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ സേനാപതി വേണു, എഫ്.രാജ, സിറിയക് തോമസ്, കലക്ടർ ഡോ.ദിനേശൻ ചെറുവാട്ട്, ദേവികുളം സബ് കലക്ടർ വി.എം.ആര്യ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


Fashion ⏭️

Back to top button