NEWS

‘നിങ്ങൾ ബിജെപിയും മോദിയെയും എതിര്‍ക്കുന്നവർ’: മോഹൻ ഭാഗവതിന്റെ സന്ദർശനത്തിൽ മംദാനിക്കെതിരെ നടി മേരി മിൽബൻ


വാഷിങ്ടൻ∙ ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് പങ്കെടുക്കുന്ന പരിപാടിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ രൂക്ഷമായി വിമർശിച്ച് യുഎസ് ഗായികയും നടിയുമായ മേരി മിൽബെൻ. ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി ഉൾപ്പെടെയുള്ള വിമർശകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള എതിർപ്പിന്റെ പേരിലാണു പരിപാടിയെ എതിർക്കുന്നതെന്ന് മിൽബെൻ എക്സിലൂടെ ആരോപിച്ചു. ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെയും ആഗോള സമ്പർക്ക പരിപാടിയുടെയും ഭാഗമായി അയ്യായിരത്തോളം ആളുകൾ പങ്കെടുക്കുന്ന ‘യൂണിവേഴ്സൽ വൺനസ്’ (Universal Oneness) ആഘോഷത്തിൽ പങ്കെടുക്കാനാണ് മോഹന്‍ ഭാഗവത് എത്തുന്നത്. യുഎസിലെ ഹൈന്ദവ സമൂഹത്തിന്റെ ഒത്തുചേരലായാണ് ഈ പരിപാടി ക്രമീകരിച്ചിരിക്കുന്നത്.വിമർശകരുടെ രാഷ്ട്രീയ നിലപാടുകളെയും മിൽബെൻ രൂക്ഷമായി വിമർശിച്ചു. സോഷ്യലിസത്തിൽ വിശ്വസിക്കുന്ന ഇവർക്ക് ക്യാപിറ്റലിസം മനസ്സിലാകുന്നില്ലെന്നും അവർ പറഞ്ഞു. ‘‘മാഡിസൺ സ്ക്വയർ ഗാർഡൻ, സോഷ്യലിസ്റ്റ് വിമർശനങ്ങൾക്കല്ല മറുപടി പറയുന്നത്; അവർ ക്യാപിറ്റലിസത്തിനാണു മറുപടി പറയുന്നത്. അതുകൊണ്ടുതന്നെ ഈ പരിപാടി നടക്കും’’ – മിൽബെൻ കുറിച്ചു. ക്യാപിറ്റലിസ്റ്റുകളാകുക, പണം സമാഹരിക്കുക, മാഡിസൺ സ്ക്വയർ ഗാർഡൻ വാടകയ്ക്കെടുക്കുക, തുടർന്ന് മോദിവിരുദ്ധ നിലപാടുകൾക്കായി സ്വന്തം റാലി സംഘടിപ്പിക്കുക എന്നും അവർ ‘മംദാനിയെയും കൂട്ടരെ’യും പരിഹസിച്ചു. 2023 ൽ വാഷിങ്ടനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് മുമ്പ് അവർ ഇന്ത്യൻ ദേശീയഗാനം ആലപിച്ചിട്ടുണ്ട്.


Fashion ⏭️

Back to top button