NEWS
‘ക്ഷണിക്കപ്പെടാത്ത അതിഥിയുടെ വരവ്’: ഏഴ് വിമാനങ്ങൾ ‘എയറിൽ’, വൈകിയത് 17 എണ്ണം!

മാഞ്ചസ്റ്റർ∙ എയർ ഫീൽഡിൽ അനധികൃതമായി ഒരാൾ പ്രവേശിച്ചതിനെ തുടർന്ന് ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇതിനു പുറമെ 17 വിമാനങ്ങൾ വൈകുന്നതിനും സംഭവം കാരണമായി. മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ വെള്ളിയാഴ്ച വൈകിട്ട് 11.30നാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.എയർ ഫീൽഡിലേക്ക് പ്രവേശിച്ച് 15 മിനിറ്റിനുള്ളിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സൂറിക്കിൽ നിന്നുള്ള ഈസിജെറ്റ് ഫ്ലൈറ്റ് 22194 ബർമിങ്ങാമിലേക്ക് തിരിച്ചുവിട്ടു. അതേസമയം ബാഴ്‌സലോണയിൽ നിന്നുള്ള ഈസിജെറ്റ് 22002 ഫ്ലൈറ്റ് ലിവർപൂൾ ജോൺ ലെനൺ എയർപോർട്ടിലേക്കാണ് തിരിച്ചുവിട്ടത്. ബോവ വിസ്റ്റയിൽ നിന്നും കോർഫുവിൽ നിന്നും, നേപ്പിൾസിൽ നിന്നുമുള്ള വിമാനങ്ങൾ ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു.
Fashion ⏭️


