NEWS

ലഹരിമരുന്ന് കടത്ത്: മലയാളി യുവാവിന്റെ വധശിക്ഷ ദമാമിൽ നടപ്പാക്കി


ദമാം∙ സൗദി അറേബ്യയിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ മലയാളി യുവാവിന്റെ വധശിക്ഷ ദമാമിൽ നടപ്പാക്കി. കണ്ണൂർ തലശ്ശേരി മാഹി പെരിങ്ങാടി സ്വദേശി അബൂട്ടി വെള്ളിലിന്റെ (21) ശിക്ഷയാണ് ഞായറാഴ്ച രാവിലെ നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കിയ വിവരം സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിക്കുകയും ഇന്ത്യൻ എംബസിക്ക് റിപ്പോർട്ട് കൈമാറുകയും ചെയ്തു.2023-ലാണ് കേസിനാസ്പദമായ സംഭവം. ഒമാനിൽ നിന്ന് കരമാർഗം സൗദി അറേബ്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അതിർത്തിയിൽ വച്ചാണ് ഇയാളെ സൗദി സുരക്ഷാസേന പിടികൂടുന്നത്. ഇയാളുടെ പക്കൽ നിന്ന് 43 കിലോഗ്രാമോളം വരുന്ന മാരകമായ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തിരുന്നു.


Fashion ⏭️

Back to top button