NEWS
മമതയ്ക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന പ്രസിഡന്റ് രാജിവച്ചു, പിന്നാലെ വിമത വിഭാഗവുമായി കൂടിക്കാഴ്ച

കൊൽക്കത്ത∙ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് വീണ്ടും തിരിച്ചടി. പാർട്ടിയുടെ ബംഗാൾ സംസ്ഥാന പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പാർട്ടി പദവികളിൽ നിന്നും രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമാണ് ഭട്ടാചാര്യയെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചത്.തിരഞ്ഞെടുപ്പ് തിരിച്ചടിയെത്തുടർന്ന് മമത ബാനർജി ജൂൺ 3ന് എല്ലാ പാർട്ടി കമ്മറ്റികളും പിരിച്ചുവിട്ട് സംഘടന പുനഃസംഘടിപ്പിച്ചിരുന്നു. സുബ്രത ബക്ഷിക്ക് പകരമായാണ് ചന്ദ്രിമ സംസ്ഥാന പ്രസിഡന്റായത്. രാജിവച്ചതിനു തൊട്ടുപിന്നാലെ, ബംഗാൾ നിയമസഭയിൽ വച്ച് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗവുമായി ചന്ദ്രിമ ഭട്ടാചാര്യ കൂടിക്കാഴ്ച നടത്തി.
Source link


