NEWS

നിരോധിച്ച എയർ ഹോൺ, ഹൈ ഡെസിബിൽ മ്യൂസിക്കൽ സംവിധാനം; റോഡിൽ ‘ലൈറ്റ് ആൻഡ് സൗണ്ട് ഷോ’ നടത്തിയ കാറിനു പിഴ


കാക്കനാട്∙ വെളിച്ച വിപ്ലവം സൃഷ്ടിച്ചും അമിത ശബ്ദം പുറപ്പെടുവിച്ചും റോഡിലൂടെ പാഞ്ഞ ആഡംബര കാർ മോട്ടർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്തു. കാറിനു പുറം ഭാഗം ചുറ്റും ലൈറ്റുകൾ ഘടിപ്പിച്ച നിലയിലായിരുന്നു. ശബ്ദ മലിനീകരണം സൃഷ്ടിക്കുന്ന ഹൈ ഡെസിബൽ മ്യൂസിക്കൽ സംവിധാനവും നിരോധിച്ച മൾട്ടി ടോൺ എയർ ഹോണും കാറിൽ കണ്ടെത്തി.കാർ ഉടമ പെരിന്തൽമണ്ണ സ്വദേശി ഉനൈസിനു 32,750 രൂപ പിഴ ചുമത്തി. കാക്കനാട്–പള്ളിക്കര റോഡിലെ പരിശോധനയ്ക്കിടയിലാണ് കാർ പിടിച്ചെടുത്തത്. പുറത്തേക്കു തള്ളി നിൽക്കുന്ന ടയറുകളാണ് കാറിനുണ്ടായിരുന്നത്. എൻഫോഴ്സ്മെന്റ് വിഭാഗം എംവിഐ എൻ.വിനോദ്കുമാർ, എഎംവിഐമാരായ എൻ.എ.മുഹമ്മദ് നിയാസ്, വി.കശ്യപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 


Fashion ⏭️

Back to top button