NEWS
അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: ഡിഎൻഎ ഫലം അനുകൂലം; കുഞ്ഞിനെ അമ്മയ്ക്ക് കൈമാറും

കോഴിക്കോട് ∙ അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ ഡിഎൻഎ പരിശോധന അമ്മയ്ക്ക് അനുകൂലം. അടുത്ത ദിവസം കുഞ്ഞിനെ അമ്മയ്ക്ക് കൈമാറും. കഴിഞ്ഞ 4 മാസമായി കുഞ്ഞിനെ തിരിച്ചു ലഭിക്കുന്നതിനായി അമ്മ ജില്ലാ അതികൃതരുമായി ബന്ധപ്പെട്ടിരുന്നു. വെള്ളയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഡിഎൻഎ പരിശോധന നടത്താൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പൊലീസ് അന്വേഷണ റിപ്പോർട്ട് നൽകി.എന്നാൽ, പരിശോധനക്ക് 25,000 രൂപ അമ്മ നൽകണമെന്ന് സിഡബ്ല്യുസി അധികൃതരും ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടത് വിവാദമായിരുന്നു. തുടർന്ന് മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു ഡിഎൻഎ പരിശോധനയുടെ ചെലവ് സർക്കാർ വഹിക്കുമെന്നു പ്രഖ്യാപിക്കുകയും പണം നൽകുകയും ചെയ്തു. ഇന്നലെയാണ് ഡിഎൻഎ ഫലം പ്രസിദ്ധീകരിച്ചത്. കുട്ടിയെ കൈമാറും മുൻപ് കുട്ടിക്ക് വളരാൻ ആവശ്യമായ സാഹചര്യം ഉണ്ടോയെന്ന് സിഡബ്ല്യുസി വിശദമായി പരിശോധിക്കും. തുടർന്ന് അമ്മയ്ക്ക് ഡിസിപിയു നേതൃത്വത്തിൽ കൗൺസലിങ് നടത്തും. ഇതിനു ശേഷമേ കുഞ്ഞിനെ കൈമാറുകയുള്ളൂവെന്ന് സാമൂഹിക നീതി വകുപ്പ് അധികൃതർ അറിയിച്ചു.
Fashion ⏭️


