മകുടവുമായി വിശാൽ, തമിഴ് റിലീസ് ആഘോഷം 14ന്

ഇക്കുറി ആഗസ്റ്റ് 14 തമിഴകത്ത് റിലീസ് ഡേ. സൂര്യ നായകനായ ‘വിശ്വനാഥ് ആൻഡ് സൺസ്’,നയൻതാര ചിത്രം ഹായ് , വിശാൽ നായകനായ ‘മകുടം എന്നീ ചിത്രങ്ങൾ റിലീസ് ചെയ്യും. സൂര്യയുടെ വിശ്വനാഥ് ആന്റ് സൺസും വിശാൽ സംവിധാനം ചെയ്ത് നായകനാകുന്ന മകുടവും കേരളത്തിൽ എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ് ആണ് . ആർ.ബി. ചൗധരിയുടെ സൂപ്പർ ഗുഡ് ഫിലിംസ് ആണ് മകുടം നിർമ്മിക്കുന്നത്.
സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 99-മത്തെ സിനിമയും വിശാൽ നായകനാവുന്ന 35-മത്തെ സിനിമയുമാണ് മകുടം. വൃദ്ധന്റെ വേഷത്തിൽ ഉൾപ്പടെ മൂന്നു ഗെറ്റപ്പുകളിൽ വിശാൽ എത്തുന്ന ചിത്രം വമ്പൻ കാൻവാസിൽ ഒരുക്കുന്ന മാസ് ആക്ഷൻ എന്റർടെയ്നറാണ്.
സൂപ്പർഹിറ്റ് സിനിമയായ മാർക്ക് ആന്റണിക്ക് ശേഷം ജി .വി പ്രകാശ് സംഗീതം നൽകുന്ന വിശാൽ ചിത്രത്തിൽ ദുഷാര വിജയനാണ് നായിക. അഞ്ജലിയും പ്രധാന വേഷത്തിൽ എത്തുന്നു. ഛായാഗ്രഹണം റിച്ചാർഡ് എം. നാഥൻ ആന്റ് അഭിനന്ദൻ രാമാനുജം.അതേസമയം സൂര്യ നായകനാകുന്ന വിശ്വനാഥ് ആന്റ് സൺസ് വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്നു. മമിത ബൈജു ആണ് നായിക. നയൻതാരയും കവിനും ആദ്യമായി ഒരുമിക്കുന്ന ഹായ് വിഷ്ണു എടവൻ സംവിധാനം ചെയ്യുന്നു.
Business ⏭️


