NEWS
സംഘർഷമൊഴിഞ്ഞ് പശ്ചിമേഷ്യ; ഇറാന്റെ ആക്രമണം ഇനി കുവൈത്ത് പാഠപുസ്തകത്തിൽ

ദുബായ്∙ പശ്ചിമേഷ്യയിൽ ഇന്നലെ സംഘർഷം ഒഴിഞ്ഞു നിന്നു. ഇതോടെ ക്രൂഡ് ഓയിൽ വിലയിൽ നേരിയ കുറവുണ്ടായി. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 95.05 ഡോളറാണ് വില. നേരിയ കുറവുണ്ടെങ്കിലും കഴിഞ്ഞ 6 ആഴ്ചത്തെ ഉയർന്ന നിരക്കിൽ തന്നെയാണ് തുടരുന്നത്. ഇതിനിടെ അമേരിക്കയിൽ ഡീസലിന്റെ വിലയിലും വൻ കുതിപ്പുണ്ടായി. ഒരു ഗ്യാലന് 3.71 ഡോളറുണ്ടായിരുന്ന ഡീസൽ 5.85 ഡോളറായി ഉയർന്നു.പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയതിനു ശേഷം ഹോർമുസിലൂടെ അസംസ്കൃത വസ്തുക്കളും ഹൈഡ്രോ കാർബൺ ലോഡും വഹിച്ചു കൊണ്ടുള്ള കപ്പലുകളുടെ എണ്ണം കുത്തനെ ഇടിഞ്ഞതായി ഷിപ്പ് ട്രാക്കിങ് ഡേറ്റ സൂചിപ്പിക്കുന്നു. പ്രതിദിനം 95 കപ്പലുകൾ കടന്നു പോയിരുന്ന റൂട്ടിൽ ഇപ്പോൾ 15 കപ്പലുകളിൽ താഴെയാണ് സഞ്ചരിക്കുന്നത്. വിമാന സർവീസുകളിൽ ചിലതു മാത്രം വൈകിയതായാണ് റിപ്പോർട്ട്. ദുബായിൽനിന്നുള്ള കോഴിക്കോട്, കൊച്ചി, ന്യൂഡൽഹി, ജയ്പുർ വിമാനങ്ങളാണ് വൈകിയത്.
Fashion ⏭️


