NEWS

ശബരിമല തീർത്ഥാടനത്തിന് 55 ദിവസം മാത്രം അവശേഷിക്കെ ദേവസ്വമോ സർക്കാരോ മുന്നൊരുക്കമൊന്നും നടത്തിയില്ല, വിമർശിച്ച് ബിജെപി

കുമ്മനം രാജശേഖരൻ,​ ബിജെപി

തിരുവനന്തപുരം: ശബരിമലയിൽ എത്തിച്ചേരുന്ന ലക്ഷക്കണക്കിന് ഭക്തർക്ക് വിശ്വാസത്തിന്റെ ഭാഗമായ പ്രസാദം പോലും ലഭിക്കാത്ത അപമാനകരമായ സാഹചര്യം ഉണ്ടാകരുതെന്ന് ബി.ജെ.പി. ദേശീയ നിർവ്വാഹകസമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. ശബരിമല തീർത്ഥാടനം ആരംഭിക്കാൻ 55 ദിവസം മാത്രം അവശേഷിക്കെ ദേവസ്വം ബോർഡോ സംസ്ഥാന സർക്കാരോ യാതൊരുവിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടില്ല.

റോഡ് നവീകരണം, ജലവിതരണം, ശൗചാലയം തുടങ്ങിയ അത്യാവശ്യ സൗകര്യങ്ങൾക്ക് വേണ്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. രണ്ട് മാസത്തെ പൂജകൾക്കായി 10 ലക്ഷം കണ്ടെയ്നർ ആവശ്യമുണ്ടെങ്കിലും ബഫർ സ്റ്റോക്ക് സൂക്ഷിക്കാതെ ഫാക്ടറി പൊളിച്ചു മാറ്റിയത് ഗുരുതര വീഴ്ചയാണ്. ഇതിന് കാരണക്കാരായ ദേവസ്വം ബോർഡ് അധികാരികളെ ഉടൻ പുറത്താക്കണമെന്നും, അരവണ ഉത്പാദനം പൂർണ്ണ ശേഷിയിലാക്കി ഭക്തരുടെ ദുരിതം അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

English Summary

BJP National Executive Committee member Kummanam Rajasekharan said that lakhs of devotees visiting Sabarimala should not face the humiliating situation of being unable to receive prasadam, which is an important part of their religious observance.

Read News ⏭️

Back to top button