NEWS
വഴക്കിട്ടു, ഭാര്യ 112ൽ വിളിച്ചു; കെഎസ്ആർടിസി ബസിൽ തോക്കു ചൂണ്ടി കവർച്ച, പ്രതി 36 വർഷം കഴിഞ്ഞ് പിടിയിൽ

തിരുവമ്പാടി/മൈസൂരു ∙ കെഎസ്ആർടിസി ബസിൽ കണ്ടക്ടറെ തോക്കു ചൂണ്ടി കവർച്ച നടത്തിയ കേസിലെ പ്രതി 36 വർഷത്തിനു ശേഷം പൊലീസ് പിടിയിൽ. മൈസൂരുവിൽ വച്ചാണ് മലപ്പുറം ഊർങ്ങാട്ടേരി സ്വദേശി വി.കെ.ജോസിനെ(66) തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ശിവകുമാർ എന്ന പേരിൽ മൈസൂരുവിൽ ഭാര്യയ്ക്കൊപ്പം അപ്പാർട്മെന്റിൽ താമസിച്ചു വരികയായിരുന്നു.1990ലാണ് ജോസ് കേരളത്തിൽ വച്ച് ഡ്രൈവറെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്. തിരുവമ്പാടി – കൂമ്പാറ ബസ് യാത്ര അവസാനിപ്പിച്ച സമയത്താണ് പ്രതി ബസിൽ എത്തി തോക്ക് ചൂണ്ടി പണം കവർന്നതെന്നു പൊലീസ് പറഞ്ഞു. ഇതിന് തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, മൈസൂരുവിലെത്തിയ ജോസ് പെയ്ന്റിങ് ജോലികളിൽ ഏർപ്പെട്ടു വന്നു. ഇവിടെ വച്ച് വിവാഹവും കഴിച്ചു. ഇതിനിടെ രണ്ടു പെൺമക്കളുടെ വിവാഹവും കഴിഞ്ഞു.
Source link


