NEWS
വരൂ, യാത്ര പോകാം; വിവിധയിടങ്ങളിലേക്ക് ടൂർ ഒരുക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം: ആദ്യ യാത്ര ഗോവയിലേക്ക്

കണ്ണൂർ ∙ സെപ്റ്റംബറിൽ അന്തർ സംസ്ഥാന യാത്ര അടക്കം ഒരുക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം. ഗോവയിലേക്കാണ് ആദ്യ യാത്ര. 18നു വൈകിട്ട് 5.30നു കണ്ണൂർ ഡിപ്പോയിൽനിന്നു പുറപ്പെടും. തലപ്പാടിയിൽനിന്ന് ആഡംബര എസി ബസിലാണ് യാത്ര തുടരുക. 21നു രാവിലെ 9നു തിരിച്ചെത്തുന്ന പാക്കേജിന് 7030 രൂപയാണ് ഈടാക്കുന്നത്.ആറന്മുള വള്ളസദ്യ 4, 5, 8,12,15 തീയതികളിൽ രാവിലെ 6.30ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ചോറ്റാനിക്കര, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ചെങ്ങന്നൂരിൽ താമസിക്കും. രണ്ടാമത്തെ ദിവസം പഞ്ച പാണ്ഡവ ക്ഷേത്രങ്ങൾ, കവിയൂർ ഗുഹാക്ഷേത്രം, മണ്ണാറശാല, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി മൂന്നാമത്തെ ദിവസം രാവിലെ തിരിച്ചെത്തും. പഞ്ച പാണ്ഡവ ക്ഷേത്രത്തിൽ ഉൾപ്പെടുന്ന ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലാണ് വള്ളസദ്യ ഒരുക്കിയിട്ടുള്ളത്. വള്ളസദ്യയും ബസ് ചാർജ് ഉൾപ്പെടെ ഒരാൾക്ക് 2700 രൂപയാണ് നിരക്ക്.ഗുരുവായൂർ ക്യൂ നിൽക്കാതെ ഗുരുവായൂരപ്പനെ തൊഴാനുള്ള അവസരമാണ് തീർഥാടകർക്ക് ഒരുക്കുന്നത്. 5, 23 തീയതികളിൽ രാവിലെ 7നു പുറപ്പെടും. കൊല്ലം പിഷാരികാവ് ക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തും. പുന്നത്തൂർ കോട്ട ആനത്താവളം സന്ദർശിച്ച് അന്നേ ദിവസം ഗുരുവായൂരിൽ താമസിക്കും. പുലർച്ചെ 4നാണ് പ്രത്യേകം ദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. തുടർന്ന് തൃപ്രയാർ, കൊടുങ്ങല്ലൂർ ക്ഷേത്രങ്ങളിൽ ദർശനം. 7നു തിരിച്ചെത്തും.
Fashion ⏭️


