NEWS

ഫോൺ നൽകാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ


കോഴിക്കോട്∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ സ്വദേശി ചിത്രാസെൻ നായിക് (35) ആണ് പിടിയിലായത്. ഫോൺ തരാമെന്ന് പറഞ്ഞ് വിളിച്ചാണ് ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. കല്ലായി റെയിൽവേ സ്റ്റേഷനു സമീപത്തുവച്ചായിരുന്നു അതിക്രമം നടന്നത്. തുടർന്ന് ആൺകുട്ടിയുടെ പരാതിയിൽ പന്നിയങ്കര പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.


Fashion ⏭️

Back to top button