NEWS

ബംഗ്ലദേശ് പൗരൻ കോഴിക്കോട് പിടിയിൽ; എടിഎസ് എത്തിയപ്പോൾ ഒരാൾ ഓടി രക്ഷപ്പെട്ടു


കോഴിക്കോട് ∙ മാവൂരിൽ ബംഗ്ലദേശ് പൗരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബംഗ്ലദേശിലെ കുസ്തിയ ജില്ലയിലെ കുൽന സ്വദേശി മുഹമ്മദ് ഹസനെയാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ്(എടിഎസ്) അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാവൂർ കായലം അങ്ങാടിയിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.പരിശോധനയിൽ ബംഗ്ലദേശിലെ തിരിച്ചറിയൽ രേഖകളും ബംഗ്ലദേശ് കറൻസിയും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ഹസനും മറ്റൊരു സുഹൃത്തും കായലത്തെ വീട്ടിൽ താമസത്തിനായി എത്തിയത്. എടിഎസ് സംഘം എത്തുന്നത് കണ്ടതോടെ കൂടെയുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു.


Fashion ⏭️

Back to top button