NEWS

രഹസ്യ പ്രണയം: പ്രതികാരമായി യുവതിയെ കൊന്ന് ഇന്ത്യക്കാരൻ, യുകെയിൽ വിദ്യാർഥിയെ കുടുക്കിയത് ‘ആ തെളിവുകൾ’


ലണ്ടൻ∙  രഹസ്യ പ്രണയത്തിനൊടുവിൽ ബന്ധം അവസാനിപ്പിച്ചതിന്റെ പ്രതികാരമായി ചൈനീസ് യുവതിയെ ലണ്ടനിലെ താമസസ്ഥലത്ത് കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ യുവാവ് ദീപക് സന്ധുവിന് (24) ജീവപര്യന്തം തടവ്. കുറഞ്ഞത് 28 വർഷം ജയിലിൽ കഴിയണമെന്നാണ് ഓൾഡ് ബെയ്‌ലി കോടതി വിധിച്ചത്. 2025 ഡിസംബറിൽ നടന്ന കൊലപാതകക്കേസിലാണ് ഇപ്പോൾ കോടതി ശിക്ഷ വിധിച്ചത്. 2025 ഡിസംബർ 9ന് ലണ്ടനിലെ എർൾസ് കോർട്ടിലുള്ള താമസസ്ഥലത്താണ് ചൈനീസ് യുവതി ഷിയാവോചിങ് കെ (39) കൊല്ലപ്പെട്ടത്. നിരവധി കുത്തേറ്റ പരുക്കുകളോടെയാണ് പിറ്റേന്ന് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയുമായി ഹ്രസ്വകാല പ്രണയബന്ധത്തിലായിരുന്ന ദീപക് സന്ധു യുവതിയിൽനിന്ന് 500 പൗണ്ട് മോഷ്ടിച്ചതായും തന്റെ പശ്ചാത്തലത്തെക്കുറിച്ച് നിരവധി കള്ളങ്ങൾ പറഞ്ഞതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ യുവതി ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചു.ബന്ധം അവസാനിപ്പിച്ചതിൽ പ്രകോപിതനായ സന്ധു യുവതിയോട് പ്രതികാരം ചെയ്യുന്നതിനെക്കുറിച്ച് സുഹൃത്തുക്കൾക്ക് സന്ദേശങ്ങൾ അയച്ചിരുന്നു. പിന്നീട് പണം തിരികെ നൽകാമെന്നും മറ്റ് സഹായങ്ങൾ ചെയ്യാമെന്നും പറഞ്ഞ് യുവതിയെ വീണ്ടും കാണാൻ സമ്മതിപ്പിച്ചു. തുടർന്ന് സൗത്താംപ്ടണിൽനിന്ന് കത്തിയുമായി ലണ്ടനിലെത്തി യുവതിയെ ആക്രമിക്കുകയായിരുന്നു.


Fashion ⏭️

Back to top button