NEWS
റഷ്യയും യുക്രെയ്നും തമ്മിൽ ഊർജമേഖലയിൽ വെടിനിർത്തലെന്ന് ഡോണൾഡ് ട്രംപ്; പുതിയ വാർത്തയെന്ന് സെലെൻസ്കി

വാഷിങ്ടൻ ∙ റഷ്യയും യുക്രെയ്നും തമ്മിൽ ഊർജമേഖലയുമായി ബന്ധപ്പെട്ടുള്ള വെടിനിർത്തൽ നിലവിൽ വന്നെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രഖ്യാപനം. ഇരു കക്ഷികളും ഇതിന് സമ്മതിച്ചിട്ടുണ്ടെന്നും ഇത് ലംഘിക്കരുതെന്നും ട്രംപ് കുറിച്ചു. ഇരുരാജ്യങ്ങളും പരസ്പരം, ഊർജകേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ കുറച്ചുകാലമായി നടത്തിവരികയായിരുന്നു. ഇത് നിർത്തിവയ്ക്കുമെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. അതേസമയം, ട്രംപിന്റെ പ്രഖ്യാപനം തനിക്ക് പുതിയ വാർത്തയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി രാജ്യാന്തര മാധ്യമമായ ആക്‌സിയോസിനോടു പറഞ്ഞു. ‘‘റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി ഇക്കാര്യം ചർച്ചചെയ്ത് ധാരണയിലെത്തിയതാണെങ്കിൽ, വെടിനിർത്തൽ എപ്പോൾ ആരംഭിക്കുമെന്ന് ഞങ്ങളെ അറിയിക്കുക. ഞങ്ങൾ തയാറാണ്, അത് അംഗീകരിക്കുകയും ചെയ്യും’’ – സെലൻസ്‌കി പറഞ്ഞു.
Fashion ⏭️




