NEWS
കൊച്ചി മെട്രോയുടെ പേരു മാറ്റാൻ ശുപാർശ; ഇനി ‘കേരളം മെട്രോ’, എതിർപ്പ്

തിരുവനന്തപുരം∙ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) പേര് കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യാൻ സംസ്ഥാന സർക്കാരിന് ശുപാർശ. കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റയാണ് സർക്കാരിന് ശുപാർശ സമർപ്പിച്ചത്. കൊച്ചിയിലെ മെട്രോ സർവീസുകൾക്ക് പുറമേ, സംസ്ഥാനത്തൊട്ടാകെയുള്ള നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് പേരുമാറ്റം. എന്നാൽ ശുപാർശയ്ക്കെതിരെ ഹൈബി ഈഡൻ എംപി മുഖ്യമന്ത്രിക്ക് കത്തയച്ചു.ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കി പ്രവർത്തന ലാഭത്തിലാണ് കമ്പനി. കലൂർ ജെഎൽഎൻ സ്റ്റേഡിയം മുതൽ സ്മാർട്ട് സിറ്റി വരെയുള്ള രണ്ടാംഘട്ടം ഒരു വർഷത്തിനകം പൂർത്തിയാകും. ഇതിന് പുറമെ കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് മൊബിലിറ്റി പദ്ധതികൾ തുടങ്ങിയവയും കെഎംആർഎൽ ഏറ്റെടുത്ത് നടത്തുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുടെ ചുമതലയും കെഎംആർഎല്ലിനാണ്.
Fashion ⏭️


