NEWS

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടാണ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ സ്വാധീനം മാറിയതിനാലാണ് കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞത്. ന്യൂനമർദത്തെത്തുടർന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ വ്യാപക മഴയ്ക്ക് അനുകൂലമായ അന്തരീക്ഷം രൂപപ്പെട്ടത്.

English Summary

The India Meteorological Department has issued a warning for continued strong, isolated rainfall across northern Kerala today. Malappuram, Kozhikode, Wayanad, Kannur, and Kasaragod districts are under a yellow alert, anticipating heavy rain, thunderstorms, and strong winds up to 40 km/h. Residents are advised to exercise caution.
RELATED TOPICS: KERALA RAIN ALERT, YELLOW ALERT KERALA, NORTH KERALA RAIN, KERALA WEATHER, KERALA RAIN TODAY

Read News ⏭️

Back to top button