NEWS

സ്വപ്നങ്ങൾ പൂർത്തീകരിച്ച് വിഷ്ണു, കാണാൻ വീൽചെയറിലെത്തി പിതാവ്; പാസിങ് ഔട്ട് പരേഡിൽ സന്തോഷ നിമിഷങ്ങൾ


പാണ്ടിക്കാട് (മലപ്പുറം) ∙ ഇന്ത്യ റിസർവ് ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയ സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിന് അപ്രതീക്ഷിതമായി ഒരു വിശിഷ്ടാതിഥി കൂടിയെത്തി – മാനന്തവാടി എംഎൽഎ ഉഷ വിജയൻ. മകൻ അഭയ് കൃഷ്ണ കെ. വിജയന്റെ പാസിങ് ഔട്ട് പരേഡ് കാണാനാണ് എംഎൽഎ മറ്റു തിരക്കുകൾ മാറ്റിവച്ച് പാണ്ടിക്കാട് എത്തിയത്. മകന് ഡിഗ്രി പൂർത്തിയായ ശേഷം ആദ്യം എഴുതിയ പിഎസ്‌സി പരീക്ഷയിലാണ് പൊലീസ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പൊലീസിൽ ചേരണമെന്ന മകന്റെ ആഗ്രഹത്തോടൊപ്പം  കുടുംബവും നിലകൊണ്ടു. മകൻ സംസ്ഥാന പൊലീസിന്റെ ഭാഗമാകുന്നത് ഏറെ അഭിമാനം നൽകുന്ന ഒന്നാണെന്ന് എംഎൽഎ പറഞ്ഞു. ഭർത്താവ് വിജയൻ, മകൻ വിവേകാനന്ദ്, അമ്മ ശാന്ത, മറ്റ് കുടുംബാംഗങ്ങൾ തുടങ്ങിയവരോടൊപ്പമാണ് ഉഷ വിജയൻ പരേഡ് വീക്ഷിക്കാൻ എത്തിയത്ബിരുദ പഠനം പൂർത്തിയാക്കിയ വിഷ്ണു അച്ഛന് ഒരു താങ്ങാവണം അതിനൊരു സർക്കാർ ജോലി വേണമെന്ന ആഗ്രഹത്തോടെയാണ് പിഎസ്‌സി പരീക്ഷയെഴുതി കേരള പൊലീസിൽ ചേരുന്നത്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹപൂർത്തീകരണത്തിന് സാധിച്ചതിൽ വിഷ്ണുവും ഏറെ സന്തോഷവാനാണ്. പരേഡ് പൂർത്തിയായ ശേഷം വിഷ്ണു അച്ഛന്റെ അടുക്കൽ ഓടിയെത്തി തന്റെ  തൊപ്പി സ്‌നേഹപൂർവം അച്ഛന്റെ തലയിൽ അണിയിച്ച് ചേർത്തു പിടിച്ച് ഉമ്മയും നൽകി. അമ്മ പ്രീതയ്ക്കും ഡിഗ്രി വിദ്യാർഥിയായ സഹോദരി ദേവികയ്ക്കും കണ്ട് നിന്നവർക്കും ഈ കാഴ്ച ഏറെ സന്തോഷം പകർന്നു.


Fashion ⏭️

Back to top button