NEWS
മഴ കനത്തതെങ്ങനെ? ന്യൂനമർദ പാത്തി രൂപപ്പെട്ടത് അറബിക്കടലിൽ; മഴ മേഘങ്ങൾ എത്തിയത് കേരളത്തിലേക്ക്

കോട്ടയം∙ ബംഗാളിൽ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദവും ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ അറബിക്കടലിൽ രൂപപ്പെട്ട തീരദേശ ന്യൂനമർദ പാത്തിയുമാണ് ദുരിത മഴയുടെ കാരണക്കാർ. ഈ പ്രതിഭാസം രൂപപ്പെട്ടത് അറബിക്കടലിൽ ആണെങ്കിലും മഴ മേഘങ്ങൾ എത്തിയത് കേരളത്തിലേക്കായിരുന്നു.കഴിഞ്ഞ രണ്ടു ദിവസമായി അറബിക്കടലിൽ അതിതീവ്ര മഴ പെയ്യുകയാണ്.ഈ മേഘക്കൂട്ടങ്ങളുടെ ഏതാനും ഭാഗങ്ങൾ കരയിലേക്കു എത്തുകയും ഏകദേശം 10 കിലോമീറ്റർ ഉയരത്തിൽ പത്തനംതിട്ട മുതൽ കൂട്ടിക്കൽ വരെയുള്ള ഭാഗങ്ങളിൽ കേന്ദ്രീകരിച്ചു അതിതീവ്ര മഴയായി പെയ്യുകയും ആയിരുന്നു.
Fashion ⏭️


