NEWS

സംസ്ഥാന പൊതുഭരണ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന് കുറിപ്പ്

പ്രതീകാത്മകചിത്രം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ‘gad.kerala.gov.in’ എന്ന വെബ്സൈറ്റിലാണ് ഹാക്ക് ചെയ്തത്. ‘ടീം ബ്ലാക്ക് ലിറ്റ്സ്’ ആണ് ഹാക്ക് ചെയ്തതെന്നാണ് റിപ്പോർട്ട്. വെബ്സൈറ്റിൽ പാകിസ്ഥാന്റെ പതാക പങ്കുവച്ചശേഷം ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന് എഴുതിയിട്ടുണ്ട്. വെബ്‌സൈറ്റ് റിക്കവർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം.

വെബ്സൈറ്റിന്റെ ഹോം പേജിന് പകരം പാകിസ്ഥാൻ പതാകയും പാകിസ്ഥാൻ സിന്ദാബാദ്, വി ആർ പാകിസ്ഥാനി ഹാക്കേഴ്സ് എന്നീ സന്ദേശങ്ങളുമാണ് പ്രത്യക്ഷപ്പെട്ടത്. ‘എല്ലാ ദിവസവും നിരവധി വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെടുന്നു. ഇന്ന് നിങ്ങളുടെ ദിവസമാണ്’ എന്ന സന്ദേശവും പേജിലുണ്ടായിരുന്നു. വെബ്സൈറ്റിന്റെ നിയന്ത്രണം കൈക്കലാക്കിയതായി അവകാശപ്പെടുന്ന തരത്തിലായിരുന്നു പേജ് മാറ്റിയിരുന്നത്. എന്നാൽ സൈറ്റിന്റെ ഹോം പേജ് മാത്രം മാറ്റിയതാണോ ഡാറ്റാ ബേസിലേക്കോ സെർവറിലേക്കോ ഹാക്കർമാർ പ്രവേശിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല. പൊതുഭരണ വകുപ്പിന്റെ വെബ്‌സൈറ്റ് ഇപ്പോൾ ലഭ്യമല്ല.

English Summary

The official website of Kerala’s General Administration Department was reportedly hacked on Sunday. The homepage of gad.kerala.gov.in was replaced with a Pakistani flag and pro-Pakistan messages, with the hacking reportedly attributed to a group called Team Black Litz.
RELATED TOPICS: KERALA GOVERNMENT WEBSITE HACKED, GAD KERALA WEBSITE, KERALA CYBER ATTACK, TEAM BLACK LITZ, KERALA WEBSITE HACKING

Read News ⏭️

Back to top button