തമിഴ്നാട് ലോബിയുടെ ചതി, കേരളത്തിൽ കോഴിവില കുത്തനെ മുകളിലേക്ക്, 200 രൂപ കടന്ന് കുതിപ്പ്

ഇറച്ചിക്കോഴി കട
തിരുവനന്തപുരം: കോഴിയിറച്ചിയുടെയും മുട്ടയുടെയും വില നിയന്ത്രണമില്ലാതെ കുതിക്കുമ്പോൾ, തലസ്ഥാനത്ത് ചിക്കൻവില 170 മുതൽ 180 വരെയായി. കഴിഞ്ഞമാസം 145 രൂപയായിരുന്നു. വടക്കൻ മേഖലയിൽ ഇരുപത് രൂപയിലേറെ കൂടി 220 വരെയെത്തി. തമിഴ്നാട്ടിലെ നാമക്കലിൽ മുട്ടയുടെ മൊത്തവില ഏഴര രൂപയായതോടെ ചില്ലറ വിപണിയിൽ ഒരു രൂപ വരെ കൂടി. കോഴിത്തീറ്റയുടെ വില വർദ്ധിച്ചതും തദ്ദേശ ഫാം പൂട്ടിയതുമാണ് വിലവർദ്ധനയ്ക്ക് കാരണമായി പറയുന്നത്. തമിഴ്നാട് തിരുപ്പൂരിലെ പല്ലടമാണ് കോഴിവളർത്തലിന്റെ പ്രധാനകേന്ദ്രം. ഇവിടെ നിന്നാണ് സംസ്ഥാനത്തിന് ആവശ്യമുള്ളതിന്റെ പകുതിയുമെത്തുന്നത്. ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് 550 രൂപയുടെ വർദ്ധനവാണുണ്ടായത്. തമിഴ്നാട് ലോബിക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ സംസ്ഥാനത്തെ പല ഫാമും അടച്ചിട്ടതും വിലവർദ്ധനയ്ക്ക് ഇടയാക്കുന്നുണ്ട്. ജി.സി.സി രാജ്യങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള കോഴിമുട്ടയ്ക്ക് പ്രിയമേറിയതോടെ, കയറ്റുമതി കൂടി. തമിഴ്നാട്ടിലെ സ്കൂളുകളിൽ അഞ്ചുദിവസവും മുട്ട നൽകി തുടങ്ങിയതോടെ ആവശ്യകത വർദ്ധിച്ചു.
കെപ്കോയിൽ ക്ഷാമം
ഭീമമായ ചെലവുമൂലം കർഷകർ പിന്മാറുന്നതോടെ സംസ്ഥാനത്ത് ആഭ്യന്തര ഉത്പാദനം കുറഞ്ഞു. അതിനാൽ കെപ്കോ സ്റ്റാളിലും ചിക്കൻ ലഭ്യത കുറഞ്ഞു. കെപ്കോയ്ക്കായി കോഴികളെ വളർത്തി നൽകുന്ന കർഷകർക്ക് കുഞ്ഞുങ്ങളെ നൽകാത്തതും പ്രതിസന്ധിയാണ്. കെപ്കോയ്ക്ക് സ്വന്തമായി ഹാച്ചറി ഉണ്ടെങ്കിലും ആവശ്യമുള്ളത്രയും കുഞ്ഞുങ്ങളെ വിരിയിക്കാനാകുന്നില്ല.
വില വർദ്ധനയ്ക്ക് മൂന്ന് കാരണം
1. കോഴിക്കുഞ്ഞിന്റെ വില വർദ്ധനവ്
2. തീറ്റയടക്കമുള്ള പരിചരണച്ചെലവിലെ വർദ്ധനവ്
3. ഭീമച്ചെലവിനാൽ പ്രാദേശികഫാമുകൾ പൂട്ടുന്നു
കേരളത്തിലെ ഫാം
3.84 ലക്ഷം
പൂട്ടിയത്
1.5 ലക്ഷം
കോഴി വില (കിലോയ്ക്ക്)
കെപ്കോ
240 രൂപ
ഫ്രഷ് ചിക്കൻ
ലൈവ് ചിക്കൻ
രൂപ : 170-190
(തെക്കൻ ജില്ലകളിൽ)
220 രൂപ
(വടക്കൻ ജില്ലകളിൽ).
English Summary
Chicken prices in Thiruvananthapuram surged to ₹170-180, reaching ₹220 in northern Kerala, up from ₹145 last month. Egg prices also climbed. This rise is attributed to increased poultry feed costs, 1.5 lakh local farm closures, higher exports to GCC nations, and increased demand from Tamil Nadu schools. KEPCO also reports scarcity.
RELATED TOPICS: CHICKEN PRICE, KERALA CHICKEN PRICE, TAMILNADU LOBBY, BROILER CHICKEN RATE, KOZHI VILA
Read News ⏭️


