ഗുരുദർശനം പുതു തലമുറക്ക് പകർന്നു നൽകണം :അടൂർ പ്രകാശ്

പോത്തൻകോട് : ഗുരുദേവൻ വിഭാവനം ചെയ്ത സമൂഹം കെട്ടിപ്പടുക്കാൻ ഗുരു ദർശനം പുതുതലമുറക്ക് പകർന്നു നൽകാനുള്ള സംവിധാനം ഒരുക്കണമെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു.ശ്രീനാരായണ വിശ്വവേദിയുടെ 8-ാത് വാർഷികവും അവാർഡ് ദാനവും ജനപ്രതിനിധികളെ ആദരിക്കലും പഠനോപകരണ വിതരണവും പോത്തൻകോട് ലക്ഷ്മി വിലാസം ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വ വേദി പ്രസിഡൻ്റ് കാട്ടായിക്കോണം പ്യാരേലാൽ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ജ്ഞാനതീർത്ഥ, ഫാദർ മോൻ വിൽഫ്രഡ് ഏലിയാസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. വൈദ്യരത്നം അവാർഡ് ഡോ. ഷാജി പ്രഭാകരനും മലയാളശ്രീ അവാർഡ് കെ സുദർശനനും, സുവർണ്ണ ജ്യോതി അവാർഡ് ഡോ. ബി. ഗോവിന്ദനും നൽകി. വൈജ്ഞാനിക സാഹിത്യത്തിന് വട്ടപ്പറമ്പിൽ പീതാംബരനും, ഗുരുധർമ്മ പ്രചാരണത്തിന് പ്രൊഫ. ഡോ സുശീലയും മാദ്ധ്യമ പ്രവർത്തനത്തിന് ജനയുഗം ലേഖകൻ ബി.എസ്. ഇന്ദ്രനും പുരസ്കാരം ഏറ്റുവാങ്ങി. എ പ്ലസ് നേടിയ എൽ.വി.എച്ച്.എസിലെ 64 കുട്ടികളെ അനുമോദിച്ചു. പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളെയും ആദരിച്ചു. വിവിധ മേഖലകളിലെ പ്രവർത്തന മികവിന് ബി ഷമീം, ആരോ ഗ്രൂപ്പ് എം.ഡി.എസ്. അനിൽകുമാർ ബി. ആനന്ദ്, അദ്ധ്യാപകൻ പ്രവീൺ എന്നിവർ ഗുരുദർശൻ പുരസ്കാരം ഏറ്റുവാങ്ങി. ശ്രീനാരായണ വിശ്വവേദി വൈസ് പ്രസിഡന്റ് വാവറമ്പലം അജികുമാർ സ്വാഗതവും സ്‌കൂൾ പി.ടി.എ. പ്രസിഡൻ്റ് നയന ഷമീം നന്ദിയും പറഞ്ഞു.
ക്യാപ്ഷൻ:ശ്രീനാരായണ വിശ്വവേദിയുടെ 8-ാത് വാർഷികവും അവാർഡ് ദാനവും ജനപ്രതിനിധികളെ ആദരിക്കലും പഠനോപകരണ വിതരണവും അടൂർ പ്രകാശ് എം.പി. ഉദ്ഘാടനം ചെയ്യുന്നു.


