NEWS
ട്രംപ് ഇല്ലാതാക്കുമോ അമേരിക്കയിലെ ഒന്നര ലക്ഷം ഇന്ത്യക്കാരുടെ പണി? ഡ്രൈവർമാരെ നോട്ടമിട്ട് യുഎസ് പ്രസിഡന്റ്

വാഷിങ്ടൻ ∙ അമേരിക്കയിലേക്ക് കുടിയേറുന്നവരിൽ ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന ഭൂരിഭാഗവും ലഹരി ഉപയോഗിക്കുന്നവരാണെന്നും തെറ്റായി വാഹനം ഓടിച്ച് ആളുകളെ കൊല്ലുന്നുവെന്നും കഴിഞ്ഞ ബുധനാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇവർക്ക് പകരമായി അമേരിക്കൻ സൈന്യത്തിൽനിന്നും വിരമിച്ചവർക്ക് ജോലി നൽകണം എന്ന ആഗ്രഹവും ട്രംപ് പരസ്യമാക്കിയിരുന്നു. ട്രംപിന്റെ ഈ ആശയം നടപ്പിലായാൽ ഏറ്റവും കൂടുതൽ തൊഴിൽ നഷ്ടം സംഭവിക്കുന്നത് ഇന്ത്യക്കാർക്കായിരിക്കുമെന്ന് റിപ്പോർട്ടുകൾ.പെൻസിൽവേനിയയിൽ സൈനിക നിക്ഷേപ ഉച്ചകോടിയിൽ സംസാരിക്കുമ്പോഴാണ് ട്രംപ് കുടിയേറ്റ ട്രക്ക് ഡ്രൈവർമാർക്കെതിരെ സംസാരിച്ചത്. യുഎസിലെ ഇന്ത്യൻ കുടിയേറ്റക്കാരിൽ ഏകദേശം 1,30,000 മുതൽ 1,50,000 വരെ ജോലി ചെയ്യുന്നത് ട്രക്ക് ഡ്രൈവർമാരായിട്ടാണ്. ഇവരിൽ നല്ലൊരു പങ്കും പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. വാണിജ്യ ഡ്രൈവിങ് ലൈസൻസുകൾ നൽകുന്നതിൽ കർശനമായ നിബന്ധനകൾ അടുത്തിടെ അമേരിക്കൻ ഭരണകൂടം നടപ്പിലാക്കിയിരുന്നു.
Fashion ⏭️


