NEWS

1800 ഡോക്ടർമാരെ നിയമിക്കും: മന്ത്രി മുരളീധരൻ

ആലപ്പുഴ: സംസ്ഥാനത്ത് 1800 ഡോക്ടർമാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകൾ സൃഷ്ടിക്കാൻ ധനകാര്യ വകുപ്പിന് കത്തെഴുതിയെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രികളിൽ മരുന്ന് ക്ഷാമം ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിച്ചിണ്ട്. സ്ഥാപനങ്ങൾക്ക് ആവശ്യമെങ്കിൽ റെഡി പർച്ചേസ് നടത്താം. ആദ്യം ആവശ്യത്തിന് മരുന്ന് ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ പരിഗണന. ഇടനിലക്കാരുടെ അഴിമതി പിന്നീട് പരിശോധിക്കും. ഫാർമസി ജീവനക്കാർ മരുന്ന് വിതരണം ചെയ്തില്ലെങ്കിൽ നടപടിയെടുക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കമ്മ്യൂണിറ്റി കിച്ചൻ 2027 ജനുവരിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. തുടർന്ന് തിരുവനന്തപുരത്തും മറ്റു മെഡിക്കൽ കോളേജുകളിലും തുടങ്ങും. സംഘടനകൾക്ക് കോമ്പൗണ്ടിനു പുറത്ത് പൊതിച്ചോർ നൽകാമെന്നും മന്ത്രി പറഞ്ഞു.

Read News ⏭️

Back to top button