NEWS

കർക്കടക വാവ്: ആലുവയിൽ ഗതാഗത നിയന്ത്രണം; സുരക്ഷ ശക്തമാക്കി, അറിയാം ഇക്കാര്യങ്ങൾ


കൊച്ചി∙ കർക്കടക വാവിനോടനുബന്ധിച്ച് 12ന് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പൊലീസ് സുരക്ഷയും ശക്തമാക്കി. കെഎസ്ആർടിസിയും കൊച്ചി മെട്രോയും അധിക സർവീസ് നടത്തും. 12ന് വെളുപ്പിന് ഒരു മണി മുതൽ 12ന് പകൽ 2 വരെ ആലുവ ടൗണിലും പരിസരങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.മണപ്പുറത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽ നിന്നും ജിസിഡിഎ റോഡു വഴി ആയുർവേദ ആശുപത്രിക്ക് മുന്നിലൂടെ മണപ്പുറത്തേക്ക് പോകണം. (വൺവേ ട്രാഫിക് ആയിരിക്കും). മണപ്പുറം ഭാഗത്ത് നിന്നുള്ള എല്ലാ വാഹനങ്ങളും ഓൾഡ് ദേശം റോഡ് വഴി നേരെ പറവൂർ കവലയിൽ എത്തണം. (വൺവേ ട്രാഫിക് ആയിരിക്കും)എറണാകുളം ഭാഗത്ത് നിന്നും എൻഎച്ച് വഴി ആലുവയ്ക്ക് വരുന്ന കെഎസ്ആർടിസി ബസുകൾ പുളിഞ്ചോട് നിന്നും വലത്തോട്ട് തിരിഞ്ഞ് കാരോത്തുകുഴി കവല വഴി സ്റ്റാൻഡിൽ എത്തണം. കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും തിരികെ എറണാകുളം ഭാഗത്തേക്കുള്ള ബസുകൾ കാരോത്തുകുഴി ജംക്‌ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് എറണാകുളം ഭാഗത്തേക്ക് പോകണം.


Fashion ⏭️

Back to top button