NEWS
പൊതു ശുചിമുറികൾ ഉപയോഗിക്കുന്നതിനു പണം പിരിക്കുന്നത് നിർത്തണം; കാസർക്കോട്ടു നിന്ന് തിരുവനന്തപുരം വരെ പദയാത്രയുമായി ജയപ്രകാശ്

കോഴിക്കോട് ∙ കേരളത്തിലെ പൊതു ശുചിമുറികൾ ഉപയോഗിക്കുന്നതിനു പണം പിരിക്കുന്നത് നിർത്തലാക്കണമെന്നാവശ്യപ്പെട്ട് കാസർക്കോട്ടു നിന്ന് തിരുവനന്തപുരം വരെ പദയാത്ര നടത്തുകയാണ് ഭൂമിക്കാരൻ ജേപ്പി എന്ന പേരിൽ അറിയപ്പെടുന്ന കെ.ജയപ്രകാശ്. കാലടി സംസ്കൃത സർവകലാശാലയിൽ പ്യൂണായി ജോലി ചെയ്തിരുന്ന ജേപ്പി 2023ലാണ് വിരമിച്ചത്. ഭാര്യയും അതേ സർവകലാശാലയിൽ താൽക്കാലിക ജീവനക്കാരിയായിരുന്നു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിലെ ശുചിമുറികളും ത്രിതല പഞ്ചായത്തിന്റെ അധീനതയിലുള്ള ശുചിമുറികളും തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് ഭീമഹർജി തയാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിച്ചെങ്കിലും അത് സ്വീകരിക്കാൻ തയാറായില്ലെന്നും പിന്നീട് അതേ ഹർജി മനുഷ്യാവകാശ കമ്മിഷനു മുന്നിൽ സമർപ്പിച്ചെന്നും ജേപ്പി പറയുന്നു.
Source link


