NEWS
10 വർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി; പ്രസംഗത്തിൽ പരാജയ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് തോമസ് ഐസക്

ആലപ്പുഴ∙ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങൾ സിപിഎം വിശദമായി പരിശോധിക്കുമ്പോൾ, 10 വർഷം കേരളം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടിയതാണു കാരണമെന്നു തുറന്നടിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ആലപ്പുഴയിൽ പള്ളിക്കുന്ന് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപന സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് തോമസ് ഐസക് പരാജയ കാരണങ്ങൾ എണ്ണിയെണ്ണി പറഞ്ഞത്. ‘‘സഹകരണ ബാങ്കുകളിലെ അഴിമതി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ഇതിനൊപ്പം ബിജെപി–സിപിഎം ഡീലുണ്ടെന്ന എതിരാളികളുടെ പ്രചാരണം ജനം വിശ്വസിച്ചു. നമ്മുടെ ചില വർത്തമാനങ്ങൾ ഈ പ്രചാരണത്തിനു സഹായമായി’’ – ഐസക് തുറന്നടിച്ചു.‘‘പാർട്ടിയിൽനിന്ന് ആരെങ്കിലും പോയാൽ സൗകര്യം എന്നാണ് ഇപ്പോൾ കരുതുന്നത്, കാരണം അയാളുടെ ചോദ്യങ്ങൾക്ക് ഇനി മറുപടി വേണ്ടല്ലോ. നമ്മളും ബിജെപിയും ഡീലാണെന്ന കാര്യം ജനങ്ങൾ വിശ്വസിച്ചു. അതു പറഞ്ഞാണ് നമ്മുടെ വോട്ട് തട്ടിയെടുത്തത്. മുൻകാലങ്ങളിൽ ഉണ്ടായതിനെക്കാൾ വലിയ തിരിച്ചടി അഭിമുഖീകരിക്കുന്ന കാലമാണ് ഇത്. 2029 ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വീണ്ടും ജയിക്കും. ജനം നമ്മളെ എഴുതിത്തള്ളിയിട്ടില്ല’’ – തോമസ് ഐസക് പാർട്ടി പ്രവർത്തകരോടു പറഞ്ഞു
Fashion ⏭️


