NEWS
എന്നാലും എന്റെ കെഎസ്ആർടിസീ…;8.10ന് കയറാൻ ടിക്കറ്റ് ബുക്ക് ചെയ്തയാളെ 4.38ന് വിളിച്ചുണർത്തി

കോട്ടയം ∙ ആര് പറഞ്ഞു കെഎസ്ആർടിസിക്ക് കാര്യക്ഷമതയില്ലെന്ന്? നെയ്യാറ്റിൻകര – തൃശൂർ സൂപ്പർ ഫാസ്റ്റിനു തിരുവല്ലയിൽനിന്നു രാവിലെ 8.10നു കയറാൻ സീറ്റ് ബുക്ക് ചെയ്ത യാത്രക്കാരനെ പുലർച്ചെ 4.38 മുതൽ കണ്ടക്ടർ വിളിച്ച് ഉണർത്തി യാത്ര ഓർമിപ്പിച്ചുകൊണ്ടിരുന്നു.കഴിഞ്ഞ ദിവസം തിരുവല്ലയിൽനിന്നു കോട്ടയത്തേക്കു യാത്ര ചെയ്ത ഫൊട്ടോഗ്രഫർ രാജേഷ് ബാബുവിനാണ് കെഎസ്ആർടിസിയുടെ അതീവ ജാഗ്രത മൂലം ഉറക്കം നഷ്ടപ്പെട്ടത്. രാവിലെയുള്ള തിരക്ക് കാരണം മുൻകൂട്ടി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തതാണ്. നെയ്യാറ്റിൻകര ഡിപ്പോയിൽനിന്നു പുലർച്ചെ ബസ് പുറപ്പെട്ട 4.36ന് ആദ്യ വിളി വന്നു. ബസ് പുറപ്പെടുകയാണെന്നും കൃത്യസമയത്ത് തിരുവല്ല സ്റ്റാൻഡിൽ എത്തണമെന്നായിരുന്നു നിർദേശം. പിന്നീട് 5.20നും 7.33നും 8.03നും കണ്ടക്ടർ മൊബൈൽ ഫോണിൽ വിളിച്ച് യാത്ര ഓർമപ്പെടുത്തുകയായിരുന്നു.
Fashion ⏭️


