CINEMA

ആറാം ദിനം വിസ്മയയുടെ തുടക്കം

വിസ്മയ മോഹൻലാൽ അഭിനയ അരങ്ങേറ്റം കുറിക്കുന്ന തുടക്കം തിയേറ്രറിൽ എത്താൻ ഇനി ആറു ദിനം. ആഗസ്റ്റ് 7ന് ചിത്രം റിലീസ് ചെയ്യും. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മോഹൻലാലിന്റെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമാണ്. പ്രണവ് മോഹൻലാൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ഒന്നാമനിലും നായകനായി തുടക്കം കുറിച്ച ആദിയിലും മോഹൻലാൽ ഒപ്പം ഉണ്ടായിരുന്നു. ഇപ്പോൾ വിസ്മയയോടൊപ്പവും. ​നീ​ണ്ട​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​ആ​ണ് ​ചി​പ്പി​ ​അഭിനയിക്കുന്ന ചിത്രം ആണ് തുടക്കം.

സു​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​രി​ന്റെ​ ​മ​ക​ൻ​ ​പു​തു​മു​ഖം​ ​ആ​ശി​ഷ് ​ജോ​ ​ആ​ന്റ​ണി​യാ​ണ്.​ ​മ​നോ​ജ് ​കെ.​ ​ജ​യ​ൻ,​ ​ഗ​ണേ​ഷ് ​കു​മാ​ർ,​ ​ബോ​ബി​ ​കു​ര്യ​ൻ,​ദി​നേ​ശ് ​പ്ര​ഭാ​ക​ർ,​ ​ജാ​ഫ​ർ​ ​ഇ​ടു​ക്കി​ , കോ​ട്ട​യം​ ​ര​മേ​ഷ്,​ ​ജി​ബി​ൻ​ ​ഗോ​പി​നാ​ഥ്,​ ​ശി​വ​ദാ​സ് ​ക​ണ്ണൂ​ർ​ , ​ജ​യ്സ് ​ജോ​സ്,​ജ​യ​ ​കു​റു​പ്പ്,​ ​അ​ശ്വി​നി​ ​വി​ജ​യ​ൻ,​ ​എ​ന്നി​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ലി​നീ​ഷ് ​നെ​ല്ലി​ക്ക​ൽ,​ ​അ​ഖി​ൽ​ ​കൃ​ഷ്ണ,​ ​ജൂ​ഡ് ​ആന്തണി​ ​ജോ​സ​ഫ് ​എ​ന്നി​വ​രാ​ണ് ​തി​ര​ക്ക​ഥ​ .​ ​ഛാ​യാ​ഗ്ര​ഹ​ണം​ -​ ​അ​ഖി​ൽ​ ​ജോ​ർ​ജ്,​ ​ജോ​മോ​ൻ.​ടി.​ ​ജോ​ൺ,​ സംഗീതം ജേക്സ് ബിജോയ്,​ ​എ​ഡി​റ്റിം​ഗ്-​ ​ച​മ​ൻ​ ​ചാ​ക്കോ.ആ​ശി​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​ർ​ ആണ് നിർമ്മാണം. ഡോ.​ ​എ​മി​ൽ​ ​ആ​ന്റ​ണി​യും​ ​ഡോ.​ ​അ​നീ​ഷ​ ​ആ​ന്റ​ണി​യു​മാ​ണ് ​എ​ക്സി​ക്യു​ട്ടീ​വ് ​പ്രൊ​ഡ്യൂ​സേ​ഴ്സ്. പി.​ആ​ർ.​ ​ഒ​ ​വാ​ഴൂ​ർ​ ​ജോ​സ്.


Business ⏭️

Back to top button