NEWS
വീട്ടിൽ മദ്യം സൂക്ഷിച്ച കേസ്: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് ജാമ്യമില്ല

കൽപറ്റ∙ വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന് ജാമ്യമില്ല. ബത്തേരി ഒന്നാം ക്ലാസ് കോടതിയിൽ ജുഡീഷ്യൽ മജിസ്ട്രേട്ട് അഥീന ബിജുവിന്റെ മുൻപാകെ 2 മണിക്കൂറിലധികം നീണ്ട വാദത്തിനൊടുവിൽ ഇന്നലെയാണ് ആന്റോയെ റിമാൻഡ് ചെയ്തത്.മദ്യം കണ്ടെത്തിയ വയനാട്ടിലെ വാഴവറ്റയിലെ വീട് ആന്റോയുടേതല്ലെന്നും വായ്പ ഇടപാടുകളിൽ വീഴ്ച വന്നതിനെ തുടർന്നു കോടതി അറ്റാച്ച് ചെയ്ത് ബാങ്കിന്റെ കൈവശമാണെന്നുമുള്ള വാദമാണു പ്രതിഭാഗം ഉയർത്തിയത്. ആന്റോ താമസിക്കുന്നത് എറണാകുളത്താണെന്നു പ്രതിഭാഗം വാദിച്ചു. എന്നാൽ വീട് ആന്റോയുടേതാണെന്നും കണ്ടെത്തിയ മദ്യത്തിന്റെ ഉത്തരവാദിത്തം ആന്റോയ്ക്കാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
Fashion ⏭️


