NEWS
ഇറാൻ യുദ്ധം നീണ്ടേക്കും, ട്രംപിന് നിർണായക മുന്നറിയിപ്പ് നൽകി വിശ്വസ്തർ, കപ്പൽ യുദ്ധത്തിൽ കത്തി എണ്ണവില

ഏഴു മാസത്തോളമെത്തിയ ഇറാൻ യുഎസ് യുദ്ധത്തിന് എന്നു പരിഹാരമാകും? രാജ്യാന്തര നിക്ഷേപകർ അക്ഷമയോടെ കാത്തിരിക്കുന്ന യുദ്ധപരിഹാരം ട്രംപിന്റെ പ്രസിഡന്റ് കാലാവധിക്കു ശേഷമായിരിക്കുമെന്ന് മുന്നറിയിപ്പ്. നിലവിൽ യുഎസ് സൈന്യം ചുമത്തിയിരിക്കുന്ന സൈനിക-സാമ്പത്തിക ഉപരോധങ്ങൾ കൂടുതൽ കാലം താങ്ങാൻ ഇറാനു കഴിഞ്ഞേക്കും. ഇതോടെ യുദ്ധം 2029 ജനുവരി വരെ നീണ്ടേക്കുമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോ എന്നിവർ ട്രംപിനു മുന്നറിയിപ്പ് നൽകി. 2025ലാണ് ട്രംപ് രണ്ടാമതും പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്നത്.എന്നാൽ നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ് ഇറാൻ യുദ്ധം അവസാനിക്കില്ലെന്നാണ് താൻ കരുതുന്നതെന്ന് ട്രംപ് പ്രതികരിച്ചു. അതിനു മുൻപ് എണ്ണവില കുറയാനും സാധ്യതയില്ല. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ യുദ്ധത്തിന് അവസാനമാകുമെന്നാണ് താൻ കരുതുന്നത്. ഇടക്കാല തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഇറാൻ കിണഞ്ഞു പരിശ്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. ഇറാനുമായുള്ള ചർച്ചകൾ സാധ്യമാണെന്നും എന്നാൽ ഇക്കാര്യം നിലവിൽ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ യുദ്ധത്തിലും എണ്ണ വില ഉയരുന്നതിലും സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ മുറുമുറുപ്പ് ശക്തമാകുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവനയെന്നും ശ്രദ്ധേയം.സ്വർണത്തിന് പുതിയ കയറ്റം
Fashion ⏭️


