സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ ആരോപണം: കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൂല്യം ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരെന്ന് ബിനോയ് വിശ്വം

ബിനോയ് വിശ്വം
പാലക്കാട്: മുൻ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ ആരോപണത്തിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൂല്യം ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരാണെന്നും അതിന്റെ ഭാഗമായാണ് സിപിഎം നടപടിയെടുത്തതെന്നും അദ്ദേഹം പ്രതികരിച്ചു.
പാർട്ടിക്ക് അകത്തും പുറത്തമുള്ള സ്ത്രീകളെ ഏത് രീതിയിൽ കാണണമെന്നത് സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ മൂല്യങ്ങളെ സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്ന് ബോധ്യത്തിലാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇഎൻ സുരേഷ് ബാബുവിനെ മാറ്റിയ നടപടി സ്വീകരിച്ചതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
ലൈംഗികാതിക്രമ ആരോപണത്തിൽ ഇൻ സുരേഷ് ബാബുവിനെതിരെ കൂടുതൽ കടുത്ത നടപടി സ്വീകരിക്കാൻ സിപിഎം ഒരുങ്ങുന്നതായാണ് സൂചന. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതടക്കം നേതൃത്വത്തിന്റെ പരിഗണനയിലുണ്ടെന്നാണ് വിവരം.
അതേസമയം, ഇഎൻ സുരേഷ് ബാബുവിനെതിരായ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ജോൺ ഡാനിയേൽ മുഖ്യമന്ത്രി വിഡി സതീശന് പരാതി നൽകി. സത്രീസുരക്ഷ ഉറപ്പാക്കുക എന്നത് യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും പീഡന വിവരം അറിഞ്ഞിട്ടും ഒളിച്ചുവച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെയും കേസിൽ പ്രതി ചേർക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
English Summary
CPI State Secretary Binoy Viswam addressed sexual assault allegations against former CPM Palakkad District Secretary E.N. Suresh Babu, stating Communist parties uphold values, supporting CPM’s removal. Stricter measures, including expulsion, are expected. Meanwhile, KPCC Secretary John Daniel complained to Chief Minister V.D. Satheesan, demanding a case against Suresh Babu and other CPM leaders for allegedly concealing the allegations.
RELATED TOPICS: CPM, CPI, BINOY VISWAM, SEXUAL HARASSMENT ALLEGATION, EN SURESH BABU
Read News ⏭️




