NEWS

ഒമാനിൽ വാഹനാപകടം: ഇന്ത്യക്കാരനു പരുക്ക്


സലാല∙ ഒമാനിലെ ഹൈമ വിലായത്തിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യക്കാരനു പരുക്കേറ്റു. പരുക്കേറ്റ ആൾ നിസ്‌വ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അതേസമയം, അപകട കാരണമോ പ്രവാസിയുടെ ‌ആരോഗ്യസ്ഥിതിയെ കുറിച്ചോ റോയല്‍ ഒമാന്‍ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹൈമയില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ തെക്ക് ഭാഗത്താണ് അപകടമുണ്ടായത്.(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് RoyalOmanPolice എന്ന എക്സ് അക്കൗണ്ടിൽ നിന്ന്)


Fashion ⏭️

Back to top button