NEWS
ഇന്ത്യ–മ്യാൻമർ അതിർത്തി തർക്കം: ഭൂമികൈമാറ്റത്തിന് നീക്കം? ചർച്ച നടക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി∙ ഇന്ത്യയും മ്യാൻമറും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അതിർത്തി തർക്കം ഭൂമി കൈമാറ്റത്തിലൂടെ പരിഹരിക്കാൻ ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ട്. ഭൂമി കൈമാറ്റം സ്ഥിരീകരിച്ചില്ലെങ്കിലും ഇരുരാജ്യങ്ങളും ത്മിൽ ഇനിയും തീർപ്പാക്കാത്ത അതിർത്തി മേഖലകളുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനായി ചർച്ചകൾ നടന്നു വരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.മണിപ്പുർ അതിർത്തിയിൽ മ്യാൻമറുമായി ഭൂമി വച്ചുമാറുന്നതിനെക്കുറിച്ച് ഇന്ത്യയും മ്യാൻമറും തമ്മിൽ ചർച്ച നടക്കുന്നതായി അമേരിക്കൻ മാധ്യമമായ ദ് ഡിപ്ലോമാറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് രൺധീർ ജയ്‌സ്വാളിന്റെ പ്രതികരണം. അതേസമയം, ഭൂമിവച്ചുമാറുന്നതിൽ അദ്ദേഹം പ്രതികരിച്ചില്ല.
Fashion ⏭️


