NEWS
ചക്കക്കൊമ്പന്റെ ആക്രമണം; ഏലത്തോട്ടത്തിലെ കാവൽ കഴിഞ്ഞു മടങ്ങിയ യുവാവ് കൊല്ലപ്പെട്ടു

തൊടുപുഴ ∙ ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. പന്നിയാർ എസ്റ്റേറ്റ് പന്തടിക്കളം പട്ടിക ജാതി ഉന്നതിയിലെ വെള്ളയ്യൻ മകൻ വിജയൻ (47) ഏലത്തോട്ടത്തിലെ കാവൽ കഴിഞ്ഞു വീട്ടിലേക്കു പോകുന്നവഴി ചക്ക കൊമ്പന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ ഇന്നലെ രാത്രിയുണ്ടായ കാട്ടാന ആക്രമണത്തിലും ഒരാൾ കൊല്ലപ്പെട്ടിരുന്നു. വിനോദ സഞ്ചാരത്തിന് എത്തിയ മണ്ണാർക്കാട് നായാടിക്കുന്ന് സ്വദേശിനി ബുഷറയാണ് മരിച്ചത്. ബുഷറയും കുടുംബവും ഉൾപ്പെടുന്ന വിനോദയാത്ര സംഘം പുഴയിൽ ഇറങ്ങി നിൽക്കുമ്പോൾ പാഞ്ഞെത്തിയ കാട്ടാന ബുഷറയെ ആക്രമിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുഷറയുടെ ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞയാഴ്ച പേത്തൊട്ടി അയ്യൻപാറയ്ക്കു സമീപം അതിഥിത്തൊഴിലാളിയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. മധ്യപ്രദേശ് സ്വദേശി ശിവകുമാർ (28) ആണു മരിച്ചത്.
Fashion ⏭️




