ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് തകർന്നുവീണു; അപകടം രണ്ടാം തവണ

ceiling collapsed
ഇടുക്കി: ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് തകർന്നുവീണു. ഇടുക്കിയിലാണ് സംഭവം. ഓഗസ്റ്റ് പത്തിന് രാവിലെയായിരുന്നു അപകടമുണ്ടായത്. കഴിഞ്ഞദിവസം ഇതേ കെട്ടിടത്തിന്റെ സീലിംഗിന്റെ ഒരു ഭാഗം തകർന്നുവീണിരുന്നു.
ജീവനക്കാർ ജോലിക്കായി ഓഫീസിലെത്തിയപ്പോഴാണ് കൂടുതൽ ഭാഗം ഇടിഞ്ഞുവീണ നിലയിൽ കണ്ടത്. ഈ സമയം കെട്ടിടത്തിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അപകടാവസ്ഥയിലുള്ള കെട്ടിടം അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും ശക്തമായ ആവശ്യമുയരുന്നുണ്ട്.
English Summary
The ceiling of the Idukki District Child Protection Unit office collapsed on the morning of August 10. A section of the ceiling had reportedly fallen the previous day as well. Employees discovered the further damage upon arrival. Fortunately, no one was inside the building during the incident, averting a major tragedy. Calls are intensifying for the unsafe office’s immediate relocation and ensuring staff safety.
RELATED TOPICS: IDUKKI CHILD PROTECTION UNIT CEILING COLLAPSED, CEILING COLLAPSED, IDUKKI NEWS
Read News ⏭️


