NEWS

ഹോർമുസ് ‘നിയന്ത്രണം’ ഇറാന് നൽകാൻ യുഎസ്, പ്രഖ്യാപനം നാളെ? ആശങ്കയായി ഹൂതികൾ, പാക്ക് ഇടപെടലും തിരിച്ചടി! എണ്ണവില ഇടിഞ്ഞു


ഇറാനും യുഎസും തമ്മിലുള്ള സംഘർഷങ്ങൾക്ക് പരിഹാരമാകുമെന്ന റിപ്പോർട്ടുകൾക്കിടെ വിപണിയിൽ ആശങ്കയായി പശ്ചിമേഷ്യയിലെ ഹൂതി ആക്രമണങ്ങൾ. ഹോർമുസ് തുറക്കാൻ നടക്കുന്ന ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഇറാനും യുഎസും സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ചെങ്കടലിൽ ഇന്ത്യൻ കപ്പലിനു നേരെ അടക്കം നടന്ന ഹൂതി ആക്രമണങ്ങളാണ് ആശങ്ക. യുഎസിനെ ഒഴിവാക്കി പാക്കിസ്ഥാൻ അടക്കമുള്ള മധ്യസ്ഥരുമായി ഇറാൻ നടത്തുന്ന ചർച്ചകളും സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാണ്.ഇറാൻ പക്ഷത്തു നിന്ന് പ്രവർ‍ത്തിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് പാക്കിസ്ഥാനെ യുഎസ് മധ്യസ്ഥ ശ്രമങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. അതിനിടെ ഹോർമുസ് തുറക്കാനുള്ള പ്രഖ്യാപനം ബുധനാഴ്ചയുണ്ടാകുമെന്നും വിവരമുണ്ട്. ഇറാനും യുഎസും വീണ്ടും വെടിനിർത്തൽ കരാറിലെത്തി തുടർ ചർച്ചകളിലേക്ക് നീങ്ങാനുള്ള വഴിയൊരുക്കുന്ന നീക്കമാണിത്. ഇറാന് ഹോർമുസിൽ കൂടുതൽ നിയന്ത്രങ്ങൾ നൽകുന്ന രീതിയിലായിരിക്കും ഇടക്കാല കരാറെന്നും അറിയുന്നു. ഹോർമുസിലൂടെ പശ്ചിമേഷ്യയിലേക്ക് വരുന്ന കപ്പലുകൾ ഇറാൻ നിശ്ചയിക്കുന്ന പാതയിലൂടെയായിരിക്കും ഇനി മുതൽ കടന്നു പോവുക. തിരിച്ചുള്ള കപ്പലുകൾ ഒമാനോടു ചേർന്ന പാതയിലൂടെ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ. ഇത്തരം വാർത്തകൾക്ക് പിന്നാലെ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞു. ബ്രെന്റ് വില ബാരലിന് 80 ഡോളറിൽ താഴെയെത്തി. രണ്ടാഴ്ചയ്ക്കിടെ ഇതാദ്യമായാണ് ബ്രെന്റ് വില ഇത്രയും താഴെയെത്തുന്നത്.  ഡബ്ല്യുടിഐ ബാരലിന് 75 ഡോളറിലെത്തി. മർബൻ 76 ഡോളറിലാണ്. എണ്ണവില ഇടിഞ്ഞത് പണപ്പെരുപ്പ ഭീഷണി കുറച്ചിട്ടുണ്ട്. പിന്നാലെ യുഎസ് കടപ്പത്രങ്ങളിൽ നിന്നുള്ള നേട്ടവും കുറഞ്ഞു. ഈ മാസത്തിന്റെ തുടക്കത്തിൽ റെക്കോർഡ് ഉയരത്തിലായിരുന്നു ഇത്. 10 വർഷ കാലാവധിയുള്ള ട്രഷറി ബോണ്ടുകളിലെ നേട്ടം 4.6 ശതമാനമാണ് ഇടിഞ്ഞത്. 


Fashion ⏭️

Back to top button