NEWS

‘തെറ്റുതിരുത്തിയാൽ ഗോവിന്ദനും കുഞ്ഞിക്കൃഷ്ണനും തിരികെ വരാം; തിരുത്തുന്നില്ലെങ്കിൽ വഞ്ചകർ തന്നെ’


കണ്ണൂർ∙ തെറ്റുതിരുത്തിയാൽ ടി.കെ. ഗോവിന്ദനും വി. കുഞ്ഞിക്കൃഷ്ണനും പാർട്ടിയിലേക്ക് തിരികെ വരുന്നതിൽ തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. പാർട്ടിയെ വെല്ലുവിളിച്ച് പുറത്തുപോയ എം.വി.രാഘവനേയും കെ.ആർ.ഗൗരിയമ്മയേയും പാർട്ടി അവസാനകാലം സ്വീകരിച്ചിട്ടുണ്ടെന്നും നയപരമായ തെറ്റുപറ്റിയെന്ന് കരുതി ഒറ്റപ്പെടുത്തില്ലെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജയരാജൻ പറഞ്ഞു. ‘‘ഏതുഘട്ടത്തിലാണ് തെറ്റുതിരുത്തിയാൽ പാർട്ടി അവരോട് പൊറുക്കാത്തത്. എം.വി.രാഘവൻ അദ്ദേഹത്തിന്റെ ജീവിതാവസാന കാലത്ത് സിപിഎമ്മുമായി സഹകരിച്ചല്ലേ വന്നത്. കെ.ആർ.ഗൗരിയമ്മ, അവർ പാർട്ടിയിൽ നിന്ന് മാറി എതിരാളികളോടൊപ്പം ചേർന്ന് മന്ത്രിയായി. അവസാനകാലത്ത് അവരും സിപിഎമ്മുമായി സഹകരിച്ചിട്ടല്ലേ പ്രവർത്തിച്ചത്. യഥാർഥത്തിൽ കമ്യൂണിസ്റ്റുകാരുടെ ഈയൊരു പ്രത്യേകത നമ്മൾ കാണണം. ഒരിക്കൽ നയപരമായി അല്ലെങ്കിൽ സംഘടനാപരമായി അവർക്ക് തെറ്റുപറ്റി. എന്നുകരുതി ഒരിക്കലും കമ്യൂണിസ്റ്റുകാരായ പഴയ ആളുകളെ മുഴുവൻ ഒറ്റപ്പെടുത്തി മുന്നോട്ട് പോകുന്ന പാർട്ടിയല്ല കമ്യൂണിസ്റ്റ് പാർട്ടി. അവരുടെ രാഷ്ട്രീയത്തെ എതിർക്കും. അന്നത്തെ നിലപാടിനെ എതിർക്കും’’– എം.വി.ജയരാജൻ പറഞ്ഞു.  


Source link

Back to top button