FASHION

എന്നും തലയിൽ എണ്ണ തേയ്ക്കാറുണ്ടോ? എന്നാൽ ഈ അഞ്ച് കാര്യങ്ങൾ അറിഞ്ഞിരിക്കണം

പ്രതീകാത്മക ചിത്രം

ഏത് കാലാവസ്ഥയായാലും തലമുടി സംരക്ഷണം ഏറെ വലയ്ക്കുന്ന ഒന്നാണ്. മുടിയെ ശരിയായി സംരക്ഷിച്ചില്ലെങ്കിൽ കൊഴിയുകയും പൊട്ടിപോകുകയും ചെയ്യും. മുടിയുടെ വളർച്ചയ്ക്ക് വളരെ നല്ലതാണ് എണ്ണ. എന്നാൽ ഇപ്പോഴും പലർക്കും ശരിയായ രീതിയിൽ എണ്ണ തേയ്ക്കാൻ അറിയില്ല. മുടി വളരുന്നതിനും മുടിയുടെ സംരക്ഷണത്തിനും എങ്ങനെ എണ്ണ ശരിയായി ഉപയോഗിക്കാമെന്ന് നോക്കാം.

തലമുടിയിൽ തേയ്ക്കുന്നതിന് മുൻപ് എണ്ണ ചെറുതായി ചൂടാക്കുന്നത് വളരെ നല്ലതാണ്. ഇത് തലയോട്ടിയിൽ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ശേഷം മുടി ചെറിയ ഭാഗങ്ങളായി വേർതിരിച്ച് തലയോട്ടിയിൽ കുറച്ച് എണ്ണ ഒഴിച്ച് വിരൽത്തുമ്പുകൾ ഉപയോഗിച്ച് അഞ്ച് മുതൽ 10 മിനിട്ട് വരെ വൃത്താകൃതിയിൽ പതുക്കെ മസാജ് ചെയ്യുക.

നഖം ഉപയോഗിച്ച് ചൊറിയരുത്. തുടർന്ന് മുടിയുടെ അറ്റം വരെ നല്ലപോലെ എണ്ണ പുരട്ടണം. ഇനി വീതിയുള്ള പല്ലുകളുള്ള ചീപ്പ് ഉപയോഗിച്ച് മുടി പതുക്കെ ചീകാം. ശേഷം 30 മിനിട്ട് വരെ എണ്ണ തലയിൽ വച്ചിരിക്കണം. അതിനുശേഷം മിതമായ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ എണ്ണ തേക്കുന്നതാണ് നല്ലത്. പലരും രാത്രി ഉറങ്ങുന്നതിന് മുൻപ് എണ്ണ തേയ്ക്കാറുണ്ട്. എന്നാൽ ഇതിന്റെ ആവശ്യമില്ല. ഇത് മുഖത്തും തലയിണയിലും എണ്ണ പറ്റുന്നതിന് കാരണമാകും.
RELATED TOPICS: HAIR OILING TIPS, HAIR CARE ROUTINE, SCALP OIL MASSAGE, HEALTHY HAIR TIPS


Source link

Back to top button