NEWS
അനധികൃത കുടിയേറ്റം: ഷെങ്കൻ സഞ്ചാരം തടഞ്ഞ് ജർമനി; അതിർത്തിയിൽ നിയന്ത്രണം ശക്തം

ബർലിൻ∙ യൂറോപ്യൻ രാജ്യങ്ങൾക്കിടയിലുള്ള അതിരുകളില്ലാത്ത സ്വതന്ത്ര സഞ്ചാര സംവിധാനമായ ‘ഷെങ്കൻ’ (Schengen) ഉടമ്പടിയെ വീണ്ടും ആശങ്കയിലാക്കി ജർമനി. തങ്ങളുടെ ഒൻപത് കര അതിർത്തികളിലും ഏർപ്പെടുത്തിയിട്ടുള്ള കർശന പരിശോധനകൾ 2027 മാർച്ച് പകുതി വരെ നീട്ടാൻ ജർമനി തീരുമാനിച്ചു. ഫെഡറൽ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിൻഡ് ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് യൂറോപ്യൻ കമ്മിഷനു കൈമാറി.യൂറോപ്യൻ കമ്മിഷന്റെ ഭാഗത്തുനിന്ന് എതിർപ്പുകൾ ഉണ്ടായില്ലെങ്കിൽ ഈ നിയന്ത്രണങ്ങൾ തടസ്സമില്ലാതെ തുടരും. ഇതോടെ ജർമനിയിലേക്കും അയൽരാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്ന സാധാരണക്കാർക്കും പ്രവാസികൾക്കും അതിർത്തികളിലെ നീണ്ട കാത്തിരിപ്പും പരിശോധനകളും നേരിടേണ്ടി വരും.∙ സെവൂട്ട സംഭവം ചൂണ്ടിക്കാട്ടി ജർമനി എന്നാൽ അനധികൃത കുടിയേറ്റം തടയാൻ അതിർത്തി പരിശോധന അനിവാര്യമാണെന്ന ഉറച്ച നിലപാടിലാണ് ജർമനി. മൊറോക്കോയിൽ നിന്ന് സ്പാനിഷ് പ്രദേശമായ സെവൂട്ടയിലേക്ക് (Ceuta) പതിനായിരക്കണക്കിന് ആളുകൾ അതിർത്തി കടക്കാൻ ശ്രമിച്ച സംഭവം മുൻനിർത്തിയാണ് ആഭ്യന്തര മന്ത്രാലയം ഈ തീരുമാനത്തെ ന്യായീകരിക്കുന്നത്. അതേസമയം, രാഷ്ട്രീയ നേട്ടങ്ങൾക്കും വലതുപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടുമാണ് ഇത്തരം നടപടികളെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.
Fashion ⏭️


