NEWS

ഡൽഹി ഇന്ധന പമ്പിൽ സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ചു; 2 മരണം, 4 പേർക്ക് പരുക്ക്


ന്യൂഡൽഹി∙ ഡൽഹിയിൽ പമ്പിൽ ഇന്ധനം നിറയ്ക്കാനെത്തിയ ട്രക്കിന്റെ സിഎൻജി സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടു പേർ മരിച്ചു. നാലുപേർക്കു പരുക്കേറ്റു. ടിക്രി കലാൻ മെട്രോ സ്റ്റേഷനു സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഥലത്ത് വൻ പൊലീസ്, അഗ്നിരക്ഷാ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.പടിഞ്ഞാറൻ ഡൽഹിയിലെ ബാബാ ഹരിദാസ് കോളനി സ്വദേശി മനീഷ് (25) ആണ് മരിച്ചത്. ഇദ്ദേഹം ട്രക്കിൽ ഗ്യാസ് നിറയ്ക്കുകയായിരുന്നുവെന്ന് ഔട്ടർ ഡൽഹി ഡിസിപി പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 3.37 നാണ് സ്ഫോടനം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഡൽഹി അഗ്നിരക്ഷാസേന അധികൃതർ പറഞ്ഞു. പിന്നാലെ, അഞ്ച് അഗ്നിരക്ഷാവാഹനങ്ങളെ സംഭവ സ്ഥലത്തേക്ക് അയച്ചു.


Fashion ⏭️

Back to top button