NEWS
പോർക്കളം ഇനി ഗാസയും; ഒറ്റപ്പെട്ട് ഇസ്രയേൽ, ‘30,000 ഡോളർ’ സമ്മാന പ്രകോപനവുമായി ഇറാൻ, സമ്മർദം ഏറ്റുപറഞ്ഞ് യുഎസ്, വിപണികൾക്ക് പേടി

പശ്ചിമേഷ്യയിലെ പോർക്കളം ഇനി ഗാസ? ആഗോള സമ്പദ്മേഖലയ്ക്ക് പുത്തൻ ആശങ്കകൾ സമ്മാനിച്ച് ഗാസ വിഷയത്തിൽ യുഎസും ഇസ്രയേലും തമ്മിൽ തെറ്റുന്നതാണ് കാണുന്നത്. പശ്ചിമേഷ്യ, ഹോർമുസ്, ചെങ്കടൽ എന്നിവയ്ക്ക് പിന്നാലെ ഗാസയും യുദ്ധകലുഷിതമായാൽ രാജ്യാന്തര വാണിജ്യ, വ്യവസായ മേഖലകളെ അത് കൂടുതൽ സമ്മർദത്തിലാക്കും. ക്രൂഡോയിൽ വില കൂടുതൽ ഉയരങ്ങളിലേക്ക് നീങ്ങാം. ഓഹരി വിപണികൾ തളർച്ചയിലേക്കും. സ്വർണം, കറൻസി വിപണികളിലും വൻ ചലനങ്ങളുണ്ടാകും.ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ; യോഗം ചേർന്ന് ‘എതിർ ടീം’ഗാസയിൽ അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കുകയെന്നതാണ് ട്രംപിന്റെ ഗാസ സമാധാന പ്ലാൻ മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ, ഇതിനെ കൈയോടെ നെതന്യാഹു തള്ളിയതാണ് പ്രതിസന്ധിയുടെ ആക്കംകൂട്ടുന്നത്. പ്ലാൻ തള്ളിയ നെതന്യാഹുവിന്റെ തീരുമാനത്തെ അപലപിച്ച് അറബ് രാഷ്ട്രങ്ങളും തുർക്കിയും പാക്കിസ്ഥാനും ഇന്തൊനീഷ്യയും രംഗത്തുവന്നു. വിഷയത്തിൽ ഇസ്രയേൽ കൂടുതൽ ഒറ്റപ്പെടുന്നതാണ് കാഴ്ച.
Fashion ⏭️


