മോഷ്‌ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ അപകടം; ആലപ്പുഴയിൽ രണ്ട് യുവാക്കൾ മരിച്ചു

അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യം, മരിച്ച യുവാക്കൾ
ആലപ്പുഴ: മോഷ്‌ടിച്ച ബൈക്ക് കടത്തുന്നതിനിടെ അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു. ആലപ്പുഴ കൈചൂണ്ടിമുക്കിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മണ്ണഞ്ചേരി അടിവാരം സ്വദേശി മുഹമ്മദ് സബീൻ (17), റിൻഷാദ് എന്നിവരാണ് മരിച്ചത്. മണ്ണഞ്ചേരി അമ്പനാകുളങ്ങര സ്വദേശി പ്രമോദിന്റെ ബൈക്കാണ് ഇവർ മോഷ്‌ടിച്ചത്.
മണ്ണഞ്ചേരിയിൽ നിന്ന് ആലപ്പുഴയിലേക്ക് രണ്ട് ബൈക്കുകളിലായി വന്ന മൂന്ന് യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രാത്രി വീടിന് മുന്നിൽ ലോക്ക് ചെയ്‌ത് വച്ചിരുന്ന ബൈക്കാണ് പ്രതികൾ മോഷ്‌ടിച്ചത്. ലോക്ക് പൊളിച്ചാണ് കൊണ്ടുപോയത്. പുലർച്ചെ നാല് മണിയോടെ നോർത്ത് പൊലീസ് ആർസി ഉടമയെ കണ്ടെത്തി വിളിച്ചപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം പ്രമോദ് അറിയുന്നത്.
അമിത വേഗത്തിലെത്തിയ ബൈക്ക് റോഡിലൂടെ തെന്നിമാറി തീഉയരുന്ന രീതിയിലാണ് പോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നായ കുറുകേ ചാടിയതാണോ അപകടകാരണമെന്നും സംശയിക്കുന്നുണ്ട്. രണ്ട് യുവാക്കളും അപകടസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
English Summary
Two youths died and another was seriously injured after a stolen bike met with an accident at Kaichundimukku in Alappuzha early Thursday. The bike was reportedly stolen from Mannancherry. Police are investigating the accident, with CCTV footage emerging. A dog crossing the road is also suspected to have caused the crash.
RELATED TOPICS: ALAPPUZHA BIKE ACCIDENT, STOLEN BIKE ACCIDENT, ALAPPUZHA CRIME NEWS, TWO YOUTHS KILLED, MANNANCHERRY BIKE THEFT
Read News ⏭️


