BUSINESS
പുതിയ വാഹനങ്ങള്‍ക്ക് 10 വര്‍ഷത്തേക്ക് നികുതിയില്ല, 5% പലിശ സബ്സിഡിയും 8% അധിക ഡിസ്‌കൗണ്ടും, പ്രഖ്യാപനവുമായി ഡല്‍ഹി

വായുമലിനീകരണം കുറയ്ക്കാനും, പഴയ വാഹനങ്ങളെ നിരത്തുകളില്‍ നിന്ന് ഒഴിവാക്കാനുമായി ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ പരിവര്‍ത്തന്‍ യോജന ‘ എന്ന പദ്ധതി മലയാളികള്‍ക്ക് വലിയ പ്രതീക്ഷയാകുന്നു. പഴയ ബിഎസ്-3, ബിഎസ്-4 വാഹനങ്ങള്‍ മാറ്റി പുതിയ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പത്തു വര്‍ഷത്തെ വമ്പന്‍ നികുതിയിളവാണ് വാഗ്ദാനം ചെയ്യുന്നത്. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതും, ജീവിക്കുന്നതുമായി പതിനായിര കണക്കിന് മലയാളികള്‍ക്ക് ഈ തീരുമാനം വലിയ നേട്ടമാകും.പരിവര്‍ത്തന്‍ യോജന (Parivartan Yojana)ഡല്‍ഹിയിലെ വായുമലിനീകരണം കുറയ്ക്കുന്നതിനായി പഴയതും, മലിനീകരണം ഉണ്ടാക്കുന്നതുമായ വാണിജ്യ വാഹനങ്ങള്‍ ഒഴിവാക്കി പുതിയവ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രഖ്യാപിക്കപ്പെട്ട ഏറ്റവും പുതിയ പദ്ധതി. ബിഎസ് 3 (BS-3), ബിഎസ് 4 (BS-4) വിഭാഗത്തില്‍പ്പെടുന്ന ഏകദേശം 78,000 പഴയ വാണിജ്യ വാഹനങ്ങളെയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പഴയ വാഹനങ്ങള്‍ മാറ്റി പുതിയവ വാങ്ങണമെന്നത് നിര്‍ബന്ധമുള്ള കാര്യമല്ല. ഉടമകള്‍ക്ക് വേണമെങ്കില്‍ മാത്രം ഈ പദ്ധതിയുടെ ഭാഗമാകാം.പുതിയ വാഹനങ്ങള്‍ക്ക് ആനുകൂല്യംപഴയ വാഹനം പൊളിച്ച് പുതിയ ബിഎസ് 6 (BS-6), സിഎന്‍ജി (CNG), ഇലക്ട്രിക് വാഹനം (EV) വാങ്ങുന്നവര്‍ക്ക് 10 വര്‍ഷത്തേക്ക് വാഹന നികുതിയും (Motor Vehicle tax), രജിസ്‌ട്രേഷന്‍ ഫീസും പൂര്‍ണ്ണമായി ഒഴിവാക്കി നല്‍കും.പുതിയ വാഹനം വാങ്ങാനെടുക്കുന്ന വായ്പയ്ക്ക് 5% പലിശ സബ്സിഡിയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ നിര്‍മ്മാതാക്കളില്‍ നിന്ന് 8% അധിക ഡിസ്‌കൗണ്ടും, ഇന്ധന വൗച്ചറായോ ഒറ്റത്തവണ തുകയായോ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. സെക്കന്‍ഡ് ഹാന്‍ഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഇളവുണ്ട്. ഉപയോഗിച്ച ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കു 10 വര്‍ഷത്തേക്ക് 50% വാഹന നികുതി ഇളവും, 5% പലിശ സബ്സിഡിയും കിട്ടും.ഡല്‍ഹി മലയാളികള്‍ക്ക് നേട്ടമാകുന്നത് എങ്ങനെമലയാളികളെ സംബന്ധിച്ച് ഡല്‍ഹി ഗൃഹ സമാനമാണ്. വര്‍ഷങ്ങളായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി മലയാളികളുണ്ട്. അതിനാല്‍ തന്നെ ഡല്‍ഹിയിലെ നിയമ മാറ്റങ്ങള്‍ മലയാളികള്‍ക്ക് പ്രധാനപ്പെട്ടതു തന്നെയാണ്. ഡല്‍ഹിയില്‍ ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് നടത്തുന്നവരോ, ട്രക്ക്, ബസ് പോലുള്ള വാണിജ്യ വാഹനങ്ങള്‍ സ്വന്തമായി ഉള്ളവരോ ആയ മലയാളികള്‍ക്ക് പഴയ വാഹനം മാറ്റി പുതിയത് വാങ്ങാന്‍ പറ്റിയ സമയം ആണിത്. നികുതി, രജിസ്‌ട്രേഷന്‍ ഇളവുകളിലൂടെ വലിയ സാമ്പത്തിക ലാഭം ആസ്വദിക്കാം.ബിസിനസ്സ് വിപുലീകരിക്കാന്‍ പുതിയ വണ്ടികള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന മലയാളികള്‍ക്ക് 5% പലിശ സബ്സിഡിയും, കമ്പനികള്‍ നല്‍കുന്ന 8% ഡിസ്‌കൗണ്ടും ഉപയോഗപ്പെടുത്താം. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ മലയാളികളെ സംബന്ധിച്ച് മലനീകരണം കുറയുന്നത് അവരുടെ ആരോഗ്യവും മെച്ചപ്പെടുത്തും.കേരളത്തിലെ മലയാളികള്‍ക്ക് നേട്ടമാകുമോപരിവര്‍ത്തന്‍ യോജന പദ്ധതി കേരളത്തിലെ മലയാളികള്‍ക്ക് നേരിട്ട് നേട്ടം നല്‍കുന്നില്ല. കാരണം ഇത് ഡല്‍ഹി- എന്‍സിആര്‍ (Delhi-NCR) മേഖലയ്ക്ക് മാത്രമായി പ്രഖ്യാപിക്കപ്പെട്ട ഒന്നാണ്. അതേസമയം ഡല്‍ഹിയിലെ ഈ പദ്ധതി വിജയകരമായാല്‍, ഭാവിയില്‍ കേരളം ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളും മലിനീകരണം കുറയ്ക്കാന്‍ സമാനമായ സ്‌ക്രാപ്പിംഗ് നയങ്ങളും, വമ്പന്‍ ഇളവുകളും കൊണ്ടുവന്നേക്കാം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതി വാണിജ്യ വാഹനങ്ങള്‍ക്ക് മാത്രം ബാധകമാണ്. സാധാരണ സ്വകാര്യ കാറുകള്‍ക്കോ, ഇരുചക്ര വാഹനങ്ങള്‍ക്കോ പദ്ധതിയുടെ ഇളവുകള്‍ ലഭിക്കില്ല. പഴയ വാഹനം വെറുതെ വിറ്റാല്‍ കാര്യമില്ല. അംഗീകൃത സ്‌ക്രാപ്പിംഗ് സെന്ററുകളില്‍ കൊടുത്ത് വാഹനം പൊളിച്ച് സര്‍ട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നികുതി ഇളവുകള്‍ ലഭിക്കൂ. 8% അധിക ഡിസ്‌കൗണ്ട് നല്‍കുന്നത് പദ്ധതിയുമായി സഹകരിക്കുന്ന വാഹന നിര്‍മ്മാതാക്കള്‍ മാത്രമാണ്. അതിനാല്‍ വാഹനം ബുക്ക് ചെയ്യുന്നതിന് മുമ്പ് ഷോറൂമുകളില്‍ ഇക്കാര്യം അന്വേഷിക്കുക. പഴയ വാഹനം മികച്ച കണ്ടീഷനില്‍ ആണെങ്കില്‍ ഒഴിവാക്കേണ്ടതില്ല. കാരണം ഇതൊരു നിര്‍ബന്ധിത പദ്ധതിയല്ല.
Read News


