NEWS

പണം അയച്ചതിന്റെ വ്യാജ സ്ക്രീൻഷോട്ട് നൽകി; വ്യാപാരിയെ കബളിപ്പിച്ച് ഏലയ്ക്ക കൈക്കലാക്കാൻ ശ്രമം


കട്ടപ്പന ∙ പണം അയച്ചതിന്റെ വ്യാജ സ്ക്രീൻഷോട്ട് നൽകി കട്ടപ്പനയിലെ വ്യാപാരിയെ കബളിപ്പിച്ച് അഞ്ച് കിലോ ഉണക്ക ഏലയ്ക്ക കൈക്കലാക്കാൻ രാജസ്ഥാൻ സ്വദേശി ശ്രമിച്ചതായി പരാതി. കട്ടപ്പനയിലെ നിജാഫ് സ്‌പൈസസ് ഉടമ പി.എം.നിജാഫിന്റെ പക്കൽ നിന്ന് ഏലയ്ക്ക തട്ടിയെടുക്കാനായിരുന്നു ശ്രമം. രാജസ്ഥാൻ ജോധ്പുർ സ്വദേശി ഭഗീരഥ് കുമാർ എന്ന് പരിചയപ്പെടുത്തി സമൂഹമാധ്യമത്തിലൂടെയാണ് തട്ടിപ്പുകാരൻ നിജാഫുമായി ബന്ധപ്പെട്ടത്. മികച്ച ഗുണനിലവാരത്തിലുള്ള അഞ്ച് കിലോ ഉണക്ക ഏലയ്ക്ക വേണമെന്നായിരുന്നു ആവശ്യം. ഒരുകിലോയ്ക്ക് 3750 രൂപവച്ച് ഏലയ്ക്ക നൽകാമെന്ന് നിജാഫ് അറിയിച്ചു. ജിഎസ്ടിയും കുറിയർ ചാർജും ഉൾപ്പെടെ 20,240 രൂപയാകുമെന്ന് അറിയിച്ചതോടെ തുക അയച്ചെന്ന് വ്യക്തമാക്കി വ്യാജ സ്‌ക്രീൻഷോട്ട് അയച്ചു നൽകി. ഇത് ലഭിച്ചതോടെ ഏലയ്ക്ക പാക്ക് ചെയ്ത് തപാൽ വഴി തട്ടിപ്പുകാരൻ നൽകിയ മേൽവിലാസത്തിൽ അയച്ചു.


Fashion ⏭️

Back to top button