NEWS

ഫെയ്‌സ്ബുക്ക് പ്രവർത്തനരഹിതം; ഡെസ്‌ക്‌ടോപ്പ് ലോഗിൻ തടസ്സപ്പെട്ടു, ആശങ്കയിൽ ഉപയോക്താക്കൾ


ലണ്ടൻ ∙ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കി പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ഫെയ്സ്ബുക്ക് പ്രവർത്തനരഹിതമായി. ഇന്ന് രാവിലെയോടെയാണ് സാങ്കേതിക തകരാർ അനുഭവപ്പെട്ടു തുടങ്ങിയത്. ഉച്ചയോടെ ഇത് വ്യാപകമായി. ഫെയ്സ്ബുക്കിന്റെ ഡെസ്ക്ടോപ്പ് പതിപ്പ് ഉപയോഗിക്കാൻ ശ്രമിക്കുന്നവർക്കെല്ലാം ലോഗിൻ തടസപ്പെടുന്നതായാണ് റിപ്പോർട്ട്. ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ, അക്കൗണ്ട് താൽക്കാലികമായി ലഭ്യമല്ലെന്ന സന്ദേശമാണ് സ്ക്രീനിൽ തെളിയുന്നത്. ഫെയ്സ്ബുക്കിനു പുറമെ ഇൻസ്റ്റാഗ്രാമും സമാനമായ രീതിയിൽ പണിമുടക്കിയത് മെറ്റാ ഗ്രൂപ്പിന്റെ സെർവറുകളെ മൊത്തമായി ബാധിച്ച വലിയൊരു സാങ്കേതിക തകരാറിലേക്കാണ് വിരൽ ചൂണ്ടുന്നത്.


Fashion ⏭️

Back to top button