NEWS
ഹണി ട്രാപ് കേസിൽ വഴിത്തിരിവ്; ആണ്‍കുഞ്ഞ് യുവ വ്യവസായിയുടേതെന്ന് റോഷ്നി

തിരുവനന്തപുരം ∙ യുവ വ്യവസായി ഹണിട്രാപ്പിന് ഇരയായ സംഭവത്തില്‍ കൂടുതൽ വിവരങ്ങള്‍ പുറത്ത്. വ്യവസായിയായ വിജയകുമാറുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട പ്രതി റോഷ്നി (37), തനിക്ക് ജനിച്ച ആണ്‍കുഞ്ഞ് വ്യവസായിയുടെതാണെന്നു പറഞ്ഞ് കോടികള്‍ തട്ടിയെന്നാണ് കേസ്. റോഷ്നിയും പരാതിക്കാരനായ വ്യവസായി വിജയകുമാറും ജര്‍മന്‍ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തിലെ മുതലാളിയും ജീവനക്കാരിയുമാണെന്നാണ് പൊലീസിൽനിന്ന് ലഭിക്കുന്ന വിവരം.തെലങ്കാന സ്വദേശി വിജയകുമാറിന് തിരുവനന്തപുരത്ത് സ്ഥാപനമുണ്ട്. മുഖ്യ ഓഫിസ് കൊച്ചിയിലാണ്. റോഷ്‌നി അവിടുത്തെ ജീവനക്കാരിയാണ്. വിജയകുമാറും റോഷ്നിയുമായി 2022 മുതല്‍ ബന്ധമുണ്ടെന്നു പൊലീസ് പറയുന്നു. തന്‍റെ മകന്‍ വിജയകുമാറിന്‍റേത് തന്നെയാണെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് യുവതി. ഇതോടെയാണ് അവര്‍ക്ക് ജാമ്യം നല്‍കിയത്. രണ്ടു വിവാഹങ്ങൾ കഴിച്ച റോഷ്നി വിവാഹ മോചിതയാണ്. ഇതിനിടെ മൂന്നാമതും വിവാഹം കഴിച്ചു. അയാള്‍ക്കെതിരെ തൃക്കാക്കര പൊലീസില്‍ പീഡനപരാതിയും നല്‍കിയിട്ടുണ്ട്. പിന്നീടാണ് വിജയകുമാറുമായി ബന്ധമുണ്ടാകുന്നത്.
Fashion ⏭️


