NEWS

എസ്.എൻ.പി.സി നേതൃസംഗമം വെള്ളാപ്പള്ളി​ ഉദ്ഘാടനം ചെയ്യും

കൊച്ചി: ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ (എസ്.എൻ.പി.സി) വിഷൻ സമ്മിറ്റ് ത്രിദിന നേതൃസംഗമം 22ന് 3 മണിക്ക് വാഗമൺ എലിസബത്ത് ഇന്റർനാഷണൽ ഗുരുകുലത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. കൗൺസിൽ പ്രസിഡന്റ് കെ.എം. സജീവ് അദ്ധ്യക്ഷത വഹിക്കും. മനീഷ വിസ്ഡം പരീക്ഷാപദ്ധതിയുടെ കോഓർഡിനേറ്റർ ഡോ.കെ. സോമൻ ആമുഖപ്രഭാഷണം നടത്തും. മനീഷ വിസ്ഡം പദ്ധതിയുടെ നാലാം ഘട്ടം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ പി.കെ. പ്രകാശൻ ലോഗോ പ്രകാശിപ്പിക്കും.

Read News ⏭️

Back to top button